Death | ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയെത്തിയതിന് പിന്നാലെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
● ബേഡകം കാമലം സ്വദേശിയാണ് മരിച്ച യുവാവ്
● വീട്ടിലെത്തിയ ഉടൻ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു
ബേഡകം: (KasargodVartha) ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയെത്തിയതിന് പിന്നാലെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ബേഡകം തെക്കേക്കര കാമലത്തെ കെ സി കൃഷ്‌ണൻ-അമ്മാളു ദമ്പതികളുടെ മകൻ കെ സി മണികണ്ഠൻ (45) ആണ് മരിച്ചത്.
വീടിന് സമീപത്ത് ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് വെള്ളിയാഴ്ച രാത്രി 11.30 മണിയോടെ സ്വന്തം വീട്ടിൽ തിരികെ എത്തിയതായിരുന്നു മണികണ്ഠൻ. ഇതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടൻ തന്നെ ബേഡഡുക്ക താലൂക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. അവിവാഹിതനാണ് യുവാവ്. സഹോദരങ്ങൾ: മധുസൂദനൻ, മിനി.
#housewarmingtragedy #keralanews #suddendeath #localnews #RIP