city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പള്ളിയില്‍ നിസ്‌കരിക്കുന്നതിനിടെ മധ്യവയസ്‌കൻ കുഴഞ്ഞുവീണ് മരിച്ചു

നെല്ലിക്കുന്ന്: (www.kasargodvartha.com) മധ്യവയസ്‌കൻ പള്ളിയില്‍ നിസ്‌കരിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ പള്ളിക്ക് സമീപത്തെ മുഹമ്മദ് ശരീഫ് (48) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പള്ളം ഹൈദ്രൂസ് ജുമാ മസ്ജിദിൽ ഇശാ നിസ്കാരം നിർവഹിക്കുന്നതിനിടെ സുജൂദിലേക്ക് പോവുന്ന സമയത്ത് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
  
പള്ളിയില്‍ നിസ്‌കരിക്കുന്നതിനിടെ മധ്യവയസ്‌കൻ കുഴഞ്ഞുവീണ് മരിച്ചു

ഓടോറിക്ഷ തൊഴിലാളിയായ ശരീഫ് നാട്ടിലെ മത, സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്നു. ഏവർക്കും പ്രിയങ്കരനായിരുന്ന അദ്ദേഹത്തിന്റ അപ്രതീക്ഷിത മരണം നാടിനെ കണ്ണീരണിയിച്ചു. സബീഉൽ ഹുദാ ദഫ് സംഘം, ലജ്‌നത് ഇഫ്ത്വാർ എന്നിവയുടെ സജീവ പ്രവർത്തകനായിരുന്നു.

ടി പി ഇബ്രാഹിം - ആമിന ദമ്പതികളുടെ മകനാണ്.

ഭാര്യ: റൈഹാന.

മക്കൾ: ശഹീർ, ശൈബാൻ, ശമ്മാസ്, ശബ്നം, ശസ്‍വാൻ.

സഹോദരങ്ങൾ: മുഹമ്മദലി, മൻസൂർ, അനീസ്, ഹസീം, സറീന, ആരിഫ്, ആഇശ, ഹാജറ.

നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി.

Keywords:  Nellikunnu, Kasaragod, Kerala, News, Top-Headlines, Masjid, Death, Prayer, Auto Driver, Obituary, Man collapsed and died while praying in mosque.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia