city-gold-ad-for-blogger

ടെറസില്‍ നിന്നും കാല്‍വഴുതി വീണ് മൂന്നു വയസുകാരിയും മുത്തച്ഛനും മരിച്ചു

തിരുവനന്തപുരം: (www.kasargodvartha.com 27.08.2018) ടെറസില്‍ നിന്നും കാല്‍വഴുതി വീണ് മൂന്നു വയസുകാരിയും മുത്തച്ഛനും മരണപ്പെട്ടു. പുല്ലുവിള ചാരത്തടി പുരയിടത്തില്‍ ആന്റണി പീത്തിയൂസ് (57), മകള്‍ റോസിയുടെ മകള്‍ എല്‍വീന (മൂന്ന്) എന്നിവരാണ് മരണപ്പെട്ടത്. ഉത്രാടത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ടെറസില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന എല്‍വീനയാണ് ആദ്യം അപകടത്തില്‍പെട്ടത്. തീഴെ വീഴാന്‍ തുടങ്ങിയ എല്‍വീനയെ രക്ഷിക്കാന്‍ ശ്രമിച്ച ആന്റണിയും വീഴുകയായിരുന്നു.

തലകീഴായി വീണ ആന്റണിയുടെ തല സെപ്റ്റിക് ടാങ്കിന്റെ സ്ലബിനു മുകളിലാണ് പതിച്ചത്. ഉടന്‍ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു. എല്‍വീനയ്ക്കും തലയ്ക്കാണ് പരിക്കേറ്റത്. കുട്ടിയെ ആനയറയിലെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും തിരുവോണ ദിനത്തില്‍ പുലര്‍ച്ചെ മരിച്ചു.

ഇരുവരുടെയും മൃതദേഹങ്ങള്‍ പുല്ലുവിള സെന്റ് ജേക്കബ്‌സ് ഫൊറോന ദേവാലയത്തില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. സീനാമ്മയാണ് ആന്റണിയുടെ ഭാര്യ. മറ്റു മക്കള്‍: റോയി, റോബിന്‍. എല്‍വീനയുടെ പിതാവ് ഓസ്റ്റിന്‍ വിദേശത്തായിരുന്നു. മകളുടെ വിയോഗ വാര്‍ത്തയറിഞ്ഞു നാട്ടിലെത്തിയിട്ടുണ്ട്. ഏദന്‍ (അഞ്ച്) ദമ്പതികളുടെ മറ്റൊരു മകനാണ്.

ടെറസില്‍ നിന്നും കാല്‍വഴുതി വീണ് മൂന്നു വയസുകാരിയും മുത്തച്ഛനും മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, News, Thiruvananthapuram, Death, Man, Top-Headlines, Grand Daughter,  falls from terrace, Man and grand daughter died after falls from terrace. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia