മള്ഹര്‍ ചെയര്‍മാന്‍ പൊസോട്ട് തങ്ങള്‍ അന്തരിച്ചു; ഖബറടക്കം മള്ഹറില്‍ വൈകീട്ട്
Sep 26, 2015, 10:02 IST
മഞ്ചേശ്വരം: (www.kasargodvartha.com 26/09/2015) മള്ഹര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ പ്രമുഖ പണ്ഡിതനും എസ് വൈ എസ് സംസ്ഥാന ട്രഷററും ജാമിഅ സഅദിയ്യ വൈസ് പ്രസിഡണ്ടുമായ ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി (പൊസോട്ട് തങ്ങള്‍-53) അന്തരിച്ചു. മൃതദേഹം വൈകീട്ട് അഞ്ചു മണിയോടെ മള്ഹറില്‍ ഖബറടക്കും.
ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സഹോദരനും എസ്.എം.എ സംസ്ഥാന പ്രസിഡന്റുമായ സയ്യിദ് ഖലീല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ വെകിട്ട് മയ്യിത്ത് നിസ്‌കാരം നിര്‍വ്വഹിച്ച ശേഷം മള്ഹര്‍ പരിസരത്ത് ഖബറടക്കും.

Keywords: Malhar Chairman Posot Thangal passes away, Posot Thangal, Syed Mohammed Umar Ul Farooq Al Bukhari, Obituary, Sayyid Mohammed Umar Ul Farooq Al Bukhari passes away.