city-gold-ad-for-blogger

Accident | തൃക്കരിപ്പൂർ സ്വദേശിയായ ബിസിനസ് പ്രമുഖൻ മലേഷ്യയിൽ കാർ അപകടത്തിൽ മരിച്ചു

തൃക്കരിപ്പൂർ: (www.kasargodvartha.com) വൾവക്കാട് സ്വദേശിയായ ബിസിനസ് പ്രമുഖൻ മലേഷ്യയിൽ കാർ അപകടത്തിൽ മരിച്ചു. വൾവക്കാട് പൂവളപ്പിലെ വിഎൻപി അബ്ദുല്ല - എ മറിയം ദമ്പതികളുടെ മകൻ സുബൈർ (50) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബീരിച്ചേരിയിലെ സാജിദ് (30) നെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മലേഷ്യയിലും ദുബൈയിലുമടക്കം നിരവധി സ്ഥലങ്ങളിൽ ബിസിനസ് ശൃംഖലയുള്ള സുബൈറിന്റെ ആകസ്മികമായ അപകടമരണം നാടിനെ ഞെട്ടിച്ചു. നിയന്ത്രണം വിട്ട കാർ റോഡിരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. വ്യാഴാഴ്ച രാവിലെയാണ് അപകടം സംഭവിച്ചതെന്നാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. സുബൈർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.

Accident | തൃക്കരിപ്പൂർ സ്വദേശിയായ ബിസിനസ് പ്രമുഖൻ മലേഷ്യയിൽ കാർ അപകടത്തിൽ മരിച്ചു

പോസ്റ്റ് മോർടത്തിന് ശേഷം മൃതദേഹം മലേഷ്യയിലെ ജോഹർബഹറുവിലെ ഖബർസ്ഥാനിൽ ഖബറടക്കും.

Accident | തൃക്കരിപ്പൂർ സ്വദേശിയായ ബിസിനസ് പ്രമുഖൻ മലേഷ്യയിൽ കാർ അപകടത്തിൽ മരിച്ചു

ഭാര്യ: എ ഹസീന. മക്കൾ: റിസാൻ, സുവൈബത്ത്, നഹല, നസ്‌ല.

Keywords: Trikaripur, Kasaragod, Kerala, News, Accidental-Death, Accident, Injured, Hospital, Road, Car, Postmortem, Dead Body, Latest-News, Obituary, Top-Headlines, Malaysia: Native of Thrikaripur died in car accident.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia