Tragedy | സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് യുവതിയും കുഞ്ഞും മരിച്ചു
Sep 21, 2024, 11:50 IST
Representational Image Generated by Meta AI
● അപകടം മദീനയില്‍ നിന്ന് ദമ്മാമിലേക്ക് സഞ്ചരിക്കുന്നതിനിടെ.
● വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പുറപ്പെട്ടതായിരുന്നു.
● പരുക്കേറ്റ യുവാവ് അപകടനില തരണം ചെയ്തു.
ദമ്മാം: (KasargodVartha) സൗദി (Saudi Arabia) കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഹസയിലുണ്ടായ (Al Ahsa) വാഹനാപകടത്തില്‍ മലയാളി യുവതിയും കുഞ്ഞും മരിച്ചു. മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അല്‍ അഹ്‌സക്ക് സമീപം അപകടത്തില്‍പെട്ട് മലപ്പുറം (Malappuram) അരീക്കോട് സ്വദേശി എന്‍ വി സുഹൈലിന്റെ ഭാര്യ സഫയും അവരുടെ കുഞ്ഞുമാണ് മരിച്ചത്. മദീനയില്‍ നിന്ന് ദമ്മാമിലേക്ക് സഞ്ചരിക്കുന്നതിനിടെയാണ് അപകടം.
സുഹൈലിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹൈദര്‍ ഉള്ളാളിന്റെ മകളാണ് മരിച്ച സഫ. ദമ്മാമില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പുറപ്പെട്ടതായിരുന്നു കുടുംബം.
#SaudiAccident #Malayali #Kerala #OverseasIndians #Tragedy