Obituary | യുകെയില്‍ മലയാളി നഴ്സ് കുഴഞ്ഞുവീണ് മരിച്ചു
യുകെയിൽ മലയാളി നഴ്സ് മരണം, കോട്ടയം സ്വദേശിനി, അപ്രതീക്ഷിത മരണം
ലണ്ടൻ: (KasargodVartha) നാട്ടില്‍ നിന്നും അവധി കഴിഞ്ഞെത്തിയ മലയാളി നഴ്സ് യുകെയില്‍ കുഴഞ്ഞു വീണു മരിച്ചു. കോട്ടയം ചിങ്ങവനം സ്വദേശിനിയായ സോണിയ സാറ ഐപ്പ് (39) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ലണ്ടനിലെ വീട്ടിൽ വച്ചായിരുന്നു സംഭവം.
വോർസെറ്റ് ഷെയറിലെ റെഡ്ഡിച്ച് അലക്സാണ്ട്ര എൻഎച്ച്‌എസ് ആശുപത്രിയിലെ നഴ്‌സായിരുന്നു സോണിയ. കാലിനു നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം പത്തു ദിവസത്തെ അവധിക്ക് നാട്ടിൽ പോയിരുന്ന സോണിയ, യുകെയിൽ തിരിച്ചെത്തി ഒരു മണിക്കൂർ കഴിഞ്ഞാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
സോണിയയുടെ മരണം കുടുംബത്തെയും സുഹൃത്തുക്കളെയും വലിയ ദുഃഖത്തിലാഴ്ത്തിയി. ചിങ്ങവനം വലിയപറമ്ബില്‍ അനില്‍ ചെറിയാനാണ് ഭർത്താവ്. ലിയ, ലൂയിസ് എന്നിവരാണ് മക്കൾ. സംസ്കാര ചടങ്ങ് പിന്നീട്.
#MalayaliNurse, #UKDeath, #KeralaNews, #RIPSonia, #OverseasIndians, #NHS