city-gold-ad-for-blogger

ഏഴിമല നാവിക അക്കാദമിയില്‍ മലയാളി കേഡറ്റ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു; കൊലപാതകം ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി

പയ്യന്നൂര്‍: (www.kasargodvartha.com 18.05.2017) ഏഴിമല നാവിക അക്കാദമിയില്‍ മലയാളി കേഡറ്റ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. അതേ സമയം മരണം കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.

മലപ്പുറം തിരൂര്‍ കാനല്ലൂരിലെ പുത്രക്കാട്ട് ഹൗസില്‍ റിട്ട. നാവികസേന ഉദ്യോഗസ്ഥന്‍ കര്‍ണാടക യിലെ ഗൂഡപ്പ- തിരൂരിലെ പുഷ്പലത ദമ്പതികളുടെ മകന്‍ സൂരജ്(25)ആണ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത്.

ബുധനാഴ്ച രാത്രി 7.10 മണിയോടെ സൂരജിനെ വീണ് പരിക്കേറ്റു എന്ന് അറിയിച്ചു കൊണ്ട് നേവല്‍ അക്കാദമി അധികൃതര്‍ തന്നെയാണ് പരിയാരം മെഡിക്കല്‍ കോളജില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഏഴിമല നാവിക അക്കാദമിയില്‍ മലയാളി കേഡറ്റ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു; കൊലപാതകം ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി


വ്യാഴാഴ്ച പുലര്‍ച്ചെ 3.30 മണിയോടെ സൂരജ് മരണപ്പെട്ടു. സൂരജിനെ നേവല്‍ അക്കാദമി അധികൃതര്‍ കെട്ടിടത്തില്‍ നിന്നും തള്ളി താഴെയിട്ട് കൊന്നതാണെന്ന് സഹോദരന്‍ സനോജ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

2010ലാണ് സെയിലര്‍ പോസ്റ്റില്‍ സൂരജ് ജോലിക്ക് കയറിയത്. ഇതിനിടയില്‍ പരീക്ഷയെഴുതി ഓഫീസര്‍ പോസ്റ്റില്‍ പ്രവേശിക്കുകയായിരുന്നു. 2013ലാണ് പരിശീലനത്തിനായി ഏഴിമല അക്കാദമിയില്‍ എത്തിയത്. അന്ന് മുതല്‍ തന്നെ ചതിയിലൂടെയാണ് ഓഫീസര്‍ സെലക്ഷന്‍ നേടിയതെന്ന് ആരോപിച്ച് അക്കാദമി അധികൃതര്‍ പല വിധത്തില്‍ പീഢിപ്പിക്കുകയും 2015 രണ്ടാം സെമസ്റ്റര്‍ പരിശീലനത്തിനിടെ ആരോപണങ്ങള്‍ ഉന്നയിച്ച് പിരിച്ചുവിടുകയും ചെയ്തിരുന്നു. എന്നാല്‍ തോല്‍ക്കാന്‍ തയ്യാറാകാത്ത സൂരജ് നാവികസേന അധികൃതര്‍ക്കെതിരെ കേരള ഹൈക്കോടതിയില്‍ ഹരജി നല്‍കി നിയമ പോരാട്ടം ആരംഭിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് നാവിക സേനാ മേധാവിക്കെതികെ രൂക്ഷമായ വിമര്‍ശനത്തോടെ സൂരജിന് അനുകൂലമായി ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി വന്നത്. ഇതോടെ തിരിച്ചെടുക്കുകയല്ലാതെ നാവികസേനക്ക് മറ്റ് മാര്‍ഗങ്ങളില്ലായിരുന്നുവെന്ന് സഹോദരന്‍ സനോജ് പറയുന്നു.

ഫെബ്രുവരിയില്‍ വീണ്ടും പരിശീലനത്തിന് സൂരജ് തിരികെ ഏഴിമലയില്‍ എത്തുകയായിരുന്നു. കോടതി വിധി വന്നപ്പോള്‍ തന്നെ നീ തിരികെ ഏഴിമലയിലേക്ക് തന്നെയല്ലേ വരുന്നതെന്നും കാണിച്ചു തരാമെന്നും അധികൃതര്‍ ഭീഷണിപ്പെടുത്തിയതായും സഹോദരന്‍ വ്യക്തമാക്കി. നിരന്തരം പീഢനമായിരുന്നുവെന്ന് സൂരജ് ഫോണില്‍ അറിയിച്ചിരുന്നു. അലമാരക്കുള്ളില്‍ അടച്ചിടുക, ക്രൂരമായി മര്‍ദ്ദിക്കുക, അധിക്ഷേപിക്കുക തുടങ്ങി വിവിധ തരം പീഢനങ്ങള്‍ക്ക് വിധേയനാവേണ്ടി വരുന്നുണ്ടെന്ന് സൂരജ് അറിയിച്ചിരുന്നു.

ഞാന്‍ അക്കാദമിയെ ചതിച്ചാണ് ഓഫീസര്‍ പോസ്റ്റില്‍ പ്രവേശനം നേടിയതെന്ന് സ്വയം ഏറ്റുപറഞ്ഞ് സൂരജ് കെട്ടിടത്തില്‍ നിന്നും ചാടുകയായിരുന്നുവെന്നാണ് അക്കാദമി അധികൃതരുടെ വിശദീകരണം.

സൂരജിന്റെ മാതാപിതാക്കളും ബന്ധുക്കളും വ്യാഴാഴ്ച പുലര്‍ച്ച തന്നെ പരിയാരത്ത് എത്തി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ മൃതദേഹം തിരൂരിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Payyannur, Kerala, Death, Obituary, Building, Murder, Police, Complaint, Indian naval academy, Malayali cadet, Pariyaram Medical College, Officer post, Investigation, High court, Petition, Threatening, Officer post, Postmortem, Assaulted, Malayali cadet died after falling from building.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia