മേല്‍പറമ്പ് മാക്കോട്ടെ എ.ബി മൊയ്തീന് ഹാജി നിര്യാതനായി
Mar 25, 2012, 19:31 IST
![]() |
A.B Moideen Haji Makod |
മേല്‍പറമ്പ്: സിലോണിലെ പഴയകാല വ്യാപാരിയായിരുന്ന മേല്‍പറമ്പ് മാക്കോട്ടെ എ.ബി മൊയ്തീന് ഹാജി(72) നിര്യാതനായി. പരേതരായ വള്ളിയോട്ടെ അബ്ദുല്ലയുടേയും ആയിഷയുടെയും മകനാണ്.
ഭാര്യ: സി.ബി ഉമ്മാലിമ്മ. മക്കള്‍: അബ്ദുല്ലക്കുഞ്ഞി മാക്കോട് (അബൂദാബി), അബ്ബാസ് (ദുബൈ), സുഹ് റാബി, ആയിഷ(ചെമ്മനാട് ഗ്രാമ പഞ്ചായത്ത് അംഗം), നസീമ, സൈറാബി, സീനത്ത്, സൈബുന്നിസ. മരുമക്കള്‍: എ.കെ ഉബൈദ് മാക്കോട്, മഹ്മൂദ് എരിയാല്‍, മുഹമ്മദ് കുഞ്ഞി വള്ളിയോട്, അബ്ദുര്‍ റഹ്മാന് മൊഗ്രാല്‍, മൊയ്തീന് കുഞ്ഞി നായന്മാര്മൂല, ഹാശിം തളങ്കര, ആമിന എരോല്‍. മേല്‍പറമ്പ് ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.
ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിശ സഅദുല്ലാഹ്, വൈസ് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍, വാര്‍ഡ് മെമ്പര്‍മാരായ മനാഫ്, ഉണ്ണികൃഷ്ണന്, ജമീല ശാഫി, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഹാജി അബ്ദുല്ല ഹുസൈന് കടവത്ത്, കോണ്‍ഗ്രസ് നേതാവ് സി.ബി ഹനീഫ്, തുടങ്ങിയവര്‍ വസതിയിലെത്തി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, കെ.കുഞ്ഞിരാമല് എം.എല്‍.എ, സിഡ്കോ ചെയര്മാന് സി.ടി അഹ്മദലി, കല്ലട്ര മാഹിന്‍ ഹാജി, കെ.വി കുഞ്ഞിരാമന് തുടങ്ങിയവര്‍ അനുശോചനമറിയിച്ചു.
Keywords: Obituary, Kasaragod, Melparamba, Melparamba, Moideen Haji, Ceylone.