city-gold-ad-for-blogger

പേരമകളുടെ വിവാഹ ചടങ്ങിനിടെ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 18.09.2016) പേരമകളുടെ വിവാഹ ചടങ്ങിനിടെ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു. അണങ്കൂര്‍ കൊല്ലംപാടിയിലെ പള്ളിക്കാല്‍ മഹ് മൂദ് (70) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം.

വിദ്യാനഗര്‍ കോപ്പയിലെ മകള്‍ സമീറയുടെ മകളുടെ വിവാഹ ചടങ്ങിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. കോളിയടുക്കത്ത് നിന്നും വരന്റെ വീട്ടുകാര്‍ എത്തിയപ്പോഴാണ് മഹ് മൂദ് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 10 ദിവസം മുമ്പ് അസുഖത്തെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മഹ് മൂദ്.

ഭാര്യമാര്‍: ഖദീജ, പരേതയായ നഫീസ. മക്കള്‍: സെമീറ, ബുഷ്‌റ, റംസീന, നുസൈബ, കൈസര്‍, ബല്‍ക്കീസ്, ഷംഷാദ്, അനീസ. സഹോദരങ്ങള്‍: മൊയ്തു പള്ളിക്കാല്‍, പരേതരായ മുഹമ്മദ്, അബ്ദുല്ല.

പേരമകളുടെ വിവാഹ ചടങ്ങിനിടെ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു

Keywords : Kasaragod, Anangoor, Death, Obituary, Wedding days, Hospital, Treatment, Pallickal Muhammed.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
kvarthakgd1
kvarthakgd1

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia