city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സുള്ള്യയില്‍ പോലീസ് കേസെടുത്തതിനെതുടര്‍ന്ന് സസ്‌പെന്‍ഷനിലായ മജിസ്‌ട്രേറ്റ് തൂങ്ങിമരിച്ചനിലയില്‍

കാസര്‍കോട്: (www.kasargodvartha.com 09/11/2016) സുള്ള്യയില്‍ പോലീസ് കേസെടുത്തതിനെതുടര്‍ന്ന് ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്ത കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് തൃശ്ശൂര്‍ സ്വദേശി വി കെ ഉണ്ണികൃഷ്ണനെ (45) തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കാസര്‍കോട് കോടതി കോംപ്ലക്‌സിന് സമീപത്തെ ഔദ്യോഗിക വസതിയിലാണ് മജിസ്‌ട്രേറ്റിനെ ബുധനാഴ്ച രാവിലെ 9.45 മണിയോടെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടിലുണ്ടായിരുന്ന സഹായി ചായകഴിക്കാന്‍ പോയ സമയത്തായിരുന്നു സംഭവം. ഇയാള്‍ തിരിച്ചെത്തിയപ്പോഴാണ് മജിസ്‌ട്രേറ്റിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ പോലീസും മറ്റുംഎത്തി കാസര്‍കോട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.

മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജില്ലാ മജിസ്‌ട്രേറ്റ് ഉള്‍പെടെയുള്ള ഉന്നത ജഡ്ജി മാരും സഹപ്രവര്‍ത്തകരും അഭിഭാഷകരും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസമാണ് ഉണ്ണികൃഷ്ണനെതിരെ സുള്ള്യപോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഓട്ടോഡ്രൈവറുമായുണ്ടായ അനിഷ്ടസംഭവത്തെതുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് കസ്റ്റഡിയിലെടുത്ത് സുള്ള്യ പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയും ഇദ്ദേഹത്തിനെതിരെ രണ്ട് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് ശേഷം കാസര്‍കോട്ടെത്തിയ മജിസ്‌ട്രേറ്റ് കെയര്‍വല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ആശുപത്രിയില്‍നിന്നും കഴിഞ്ഞദിവസം ഡിസ്ചാര്‍ജ്‌ചെയ്ത് വസതിയിലെത്തിയതായിരുന്നു അദ്ദേഹം. സുള്ള്യയില്‍ പോലീസ് കേസെടുത്തതിനെതുടര്‍ന്ന് ഹൈകോടതി മജിസ്‌ട്രേറ്റില്‍നിന്ന് വിശദീകരണം തേടുകയും ജില്ലാ ജഡ്ജില്‍നിന്നും വിശദാംശങ്ങള്‍ തേടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച മജിസ്‌ട്രേറ്റിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിലുള്ള മനോവിഷമമായിരിക്കാം മരണത്തിനിടയാക്കിയതെന്നാണ് കരുതപ്പെടുന്നത്.
സുള്ള്യയില്‍ പോലീസ് കേസെടുത്തതിനെതുടര്‍ന്ന് സസ്‌പെന്‍ഷനിലായ മജിസ്‌ട്രേറ്റ് തൂങ്ങിമരിച്ചനിലയില്‍

Keywords:  Kasaragod Chief Magistrate VK Unnikrishnan, kasaragod, Kerala, Obituary, Magistrate found dead hanged

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia