city-gold-ad-for-blogger

ഇയര്‍ഫോണ്‍ വെച്ച് ട്രാക്കിലൂടെ നടക്കുന്നതിനിടെ ട്രെയിനിടിച്ച് മദ്രസാധ്യാപകന് ദാരുണാന്ത്യം

മലപ്പുറം: (www.kasargodvartha.com 20.02.2020) ഇയര്‍ഫോണ്‍ വെച്ച് ട്രാക്കിലൂടെ നടക്കുന്നതിനിടെ ട്രെയിനിടിച്ച് മദ്രസാധ്യാപകന് ദാരുണാന്ത്യം. ചെമ്പ്രശ്ശേരി ഈസ്റ്റിലെ വടക്കന്‍ മുഹ് യുദ്ദീന്‍ സഖാഫിയാണ് മരിച്ചത്. കാളികാവ് തൊടികപ്പുലത്ത് ബുധനാഴ്ച രാവിലെയാണ് സംഭവം. ജോലി ചെയ്യുന്ന എറണാകുളത്തേക്ക് പോകാനായി സ്‌റ്റേഷനിലേക്ക് വരികയായിരുന്നു മുഹ് യുദ്ദീന്‍. ഇതിനിടെയാണ് അപകടമുണ്ടായത്.

ഷൊര്‍ണൂരില്‍ നിന്നു നിലമ്പൂരിലേക്ക് പോവുന്ന പാസഞ്ചര്‍ ട്രെയിന്‍ അരമണിക്കൂര്‍ വൈകിയാണ് ബുധനാഴ്ച ഓടിയിരുന്നത്. ഈ ട്രെയിന്‍ കടന്നുപോയിരിക്കും എന്നു കരുതിയായിരിക്കും ട്രാക്കിലൂടെ നടന്നെതെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്. ട്രാക്കിലൂടെ ട്രെയിന്‍ വരുന്നത് കണ്ട് തൊട്ടടുത്ത ചായക്കടയില്‍ നിന്ന് ആളുകള്‍ വിളിച്ച് കൂവിയിട്ടും മുഹ് യുദ്ദീന്‍ കേട്ടിരുന്നില്ല. ട്രെയിന്‍ ഇടിച്ച് 20 മീറ്ററിലധികം ദൂരം അധ്യാപകനെ വലിച്ചുകൊണ്ടു പോയി. വിവരമറിഞ്ഞ് കാളികാവ് ഇന്‍സ്പെക്ടര്‍ ജോതീന്ദര്‍ കുമാര്‍, എസ് ഐ സി കെ നൗഷാദ്, അബ്ദുല്‍ കരീം എന്നിവര്‍ സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.

ചെമ്പ്രശ്ശേരി ഈസ്റ്റിലെ സാമൂഹിക പ്രവര്‍ത്തകനും എസ് വൈ എസ് യൂണിറ്റ് സെക്രട്ടറിയുമായിരുന്നു. മാതാവ്: ഫാത്വിമ. ഭാര്യ: റംലത്ത്. മക്കള്‍: മുഹമ്മദ് ബാസിത്ത്, ഫാത്വിമ റൈഹാന, ഫറ ഫാത്വിമ, നൂറ ഫാത്വിമ. മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ചെമ്പ്രശ്ശേരി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി.

ഇയര്‍ഫോണ്‍ വെച്ച് ട്രാക്കിലൂടെ നടക്കുന്നതിനിടെ ട്രെയിനിടിച്ച് മദ്രസാധ്യാപകന് ദാരുണാന്ത്യം


Keywords:  Kerala, news, Top-Headlines, Train, Death, Obituary, Malappuram, Madrasa teacher died after train hit
  < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia