പത്തു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലും മകനെ ഒരു നോക്കു കാണാനായില്ല; കുമാരന്‍ മരണത്തിന് കീഴടങ്ങി
Jul 30, 2018, 21:15 IST
മടിക്കൈ: (www.kasargodvartha.com 30.07.2018) മകനെ കാണാനുള്ള പത്തു വര്‍ഷമായുള്ള കാത്തിരിപ്പിനൊടുവില്‍ മനസുനീറി കുമാരന്‍ മരണത്തിന് കീഴടങ്ങി. മടിക്കൈ അടുക്കത്ത്പറമ്പിലെ വി കുമാരനാ(74)ണ് ഞായറാഴ്ച വൈകിട്ട് മരണമടഞ്ഞത്. ചെയ്യാത്ത കുറ്റത്തിന് ജപ്പാന്‍ ജയിലില്‍ തടവില്‍ കഴിയുന്ന മകന്‍ മഹേന്ദ്രന്‍ നിരപരാധിത്വം തെളിയിച്ച് ഒടുവില്‍ തങ്ങള്‍ക്കൊപ്പം എത്തുമെന്ന പ്രതീക്ഷയിലായിരുന്നു കുമാരനും 64കാരിയായ ഭാര്യ ലക്ഷ്മിയും ഇത്രയും നാള്‍ കാത്തിരുന്നത്. ഇതിനായി ഇവര്‍ മുട്ടാത്ത വാതിലുകളില്ല.
പല അധികാര കേന്ദ്രങ്ങളിലും മകനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഈ വൃദ്ധ ദമ്പതികള്‍ മുട്ടിവിളിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഏറ്റവും ഒടുവിലായി കഴിഞ്ഞ വര്‍ഷം പി കരുണാകരന്‍ എംപി മുഖേന രാഷ്ട്രപതിയായിരുന്ന പ്രതിഭാ പാട്ടീലിന്റെ മുന്നില്‍ വരെ ഇവര്‍ സങ്കടഹരജിയുമായി എത്തിയെങ്കിലും മകനെ അവസാനമായി ഒരു നോക്ക് കാണാനാവാതെയാണ് കുമാരന്‍ മരണത്തിന് കീഴടങ്ങിയത്.
നീലേശ്വരത്ത് വ്യാപാരിയായിരുന്ന കുമാരന്‍ മകനുണ്ടായ ദുര്‍വിധിയോടെ കച്ചവടം അവസാനിപ്പിച്ച് വീട്ടില്‍ തന്നെ കഴിയുകയായിരുന്നു. ഇതിനിടയില്‍ രണ്ടു കാലുകളും തളരുകയും ചെയ്തു. ഇദ്ദേഹത്തിന്റെ മൂന്നു മക്കളില്‍ ഇളയവനായ മഹേന്ദ്രകുമാര്‍ 1999ലാണ് സുഹൃത്തിന്റെ സഹായത്തോടെ ജപ്പാനില്‍ സ്വകാര്യ കമ്പനിയില്‍ ജോലി തുടങ്ങിയത്. പിന്നീട് അമ്മയുടെ പേരിലുള്ള 30 സെന്റ് ഭൂമിയും വീടും പണയപ്പെടുത്തി 15 ലക്ഷം രൂപയുമായി ജപ്പാനില്‍ സ്വന്തമായി ഹോട്ടല്‍ തുടങ്ങി. ഇതിനിടയില്‍ സഹോദരങ്ങളായ വിനോദിനെയും, വേണുവിനെയും ജപ്പാനിലേക്ക് കൊണ്ടുവന്നു.
തിരുവനന്തപുരം സ്വദേശികളായ രണ്ടുപേര്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ചതാണ് മഹേന്ദ്രന്റെ ജീവിതത്തെ ദുരിതത്തിലാക്കിയത്. തര്‍ക്കം മൂത്ത് കത്തികുത്തില്‍ അവസാനിക്കുകയും ഇതിനിടയില്‍ പോലീസ് എത്തിയപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയും മഹേന്ദ്രന്‍ പിടിയിലാകുകയും ചെയ്തു. മഹേന്ദ്രനാണ് കുറ്റം ചെയ്തതെന്ന് പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നാലുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു എന്ന കേസില്‍ 2009ല്‍ മഹേന്ദ്രനെ 12 വര്‍ഷം തടവിന് ശിക്ഷിച്ചു. മഹേന്ദ്രനെ രക്ഷിക്കാന്‍ സുഹൃത്തുക്കളും സഹോദരന്മാരും ചേര്‍ന്ന് ഹോട്ടല്‍ പണയപ്പെടുത്തിയും മറ്റും ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് സഹോദരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയെങ്കിലും മൂത്ത സഹോദരന്‍ വിനോദ് തിരിച്ച് ജപ്പാനിലേക്ക് പോയി അനുജനെ രക്ഷിക്കാനുള്ള ശ്രമം തുടര്‍ന്നുവരുന്നതിനിടയിലാണ് കുമാരന്‍ മരണത്തിന് കീഴടങ്ങിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Madikai, Obituary, News, Kasaragod, Madikkai Kumaran passes away