മകളെ പെണ്ണുകാണാന്‍ ആളുകള്‍ വരുന്നുണ്ടെന്നറിഞ്ഞ് വീട് വൃത്തിയാക്കുന്നതിനിടയില്‍ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു
May 6, 2019, 18:05 IST
നീലേശ്വരം: (www.kasargodvartha.com 06.05.2019) വീട് വൃത്തിയാക്കുന്നതിനിടയില്‍ വീട്ടമ്മ കുഴഞ്ഞുവീണ് മരണപ്പെട്ടു. ചിറപ്പുറം ആലിന്‍കീഴിലെ പ്രവാസി സുധാകരന്റെ ഭാര്യയും മടിക്കൈ അടുക്കത്ത്പറമ്പിലെ പരേതനായ മുത്തു - നാരായണി ദമ്പതികളുടെ മകളുമായ മല്ലിക(43)യാണ് മരണപ്പെട്ടത്. മകളെ പെണ്ണുകാണാന്‍ ആളുകള്‍ വരുന്നുണ്ടെന്നറിഞ്ഞ് വീട്ടിനകത്ത് കഴുകി വൃത്തിയാക്കിയ ശേഷം വെള്ളം പുറത്തേക്ക് കളയാനായി വീടിന് പുറത്തേക്കിറങ്ങുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രക്താദിസമ്മര്‍ദമാണ് മരണകാരണം. ഏറെ വര്‍ഷങ്ങളായി ഗള്‍ഫിലായിരുന്ന സുധാകരന്‍ പ്രവാസി ജീവിതം അവസാനിപ്പിച്ച് ഏതാനും മാസം മുമ്പാണ് നാട്ടില്‍ സ്ഥിരതാമസമാക്കിയത്. മക്കള്‍: ഐശ്വര്യ (എംഎസ്സി വിദ്യാര്‍ത്ഥിനി), അക്ഷയ് (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: നന്ദകുമാര്‍ (മര്‍ച്ചന്റ് നേവി), പ്രഫുല്‍കുമാര്‍(ഗള്‍ഫ്), ജലജ. നിരവധി ആളുകളുടെ സാന്നിധ്യത്തില്‍ മല്ലികയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Neeleswaram, House, Madikai Mallika passes away
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Neeleswaram, House, Madikai Mallika passes away
< !- START disable copy paste -->