city-gold-ad-for-blogger

സ്വാതന്ത്രസമര സേനാനിയും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവുമായ കെ.എം. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

നീലേശ്വരം: (www.kasargodvartha.com 18.10.2014) കമ്യൂണിസ്റ്റ്-കര്‍ഷക പ്രസ്ഥാനത്തിന്റെ  തല മുതിര്‍ന്ന നേതാക്കളിലൊരാളും സ്വാതന്ത്ര്യസമര സേനാനിയും പ്രമുഖ സഹകാരിയും സിപിഎം മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയംഗവുമായ മടിക്കൈയിലെ കെ.എം. കുഞ്ഞിക്കണ്ണന്‍ നിര്യാതനായി. 97 വയസായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെ പരിയാരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം.

ഞായറാഴ്ച രാവിലെ 11 മണിക്ക് മടിക്കൈ പുളിക്കാലിലെ വീട്ടുവളിപ്പില്‍ സംസ്‌കാരം നടത്തും. ശനിയാഴ്ച രാത്രി പടിഞ്ഞാറ്റംകൊഴിവലിലെ വീട്ടില്‍ പൊതുദര്‍ശനത്തിന്‌വെക്കുന്ന മൃതദേഹം ഞായറാഴ്ച രാവിലെ 10 മണിയോടെ എരിക്കുളത്തെ സിപിഎം ഓഫീസ് പരിസരത്ത് പൊതുദര്‍ശനത്തിന് വെക്കും.

മരിക്കുമ്പോള്‍ സിപിഎം മടിക്കൈ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗമായിരുന്നു. ദീര്‍ഘകാലം കാസര്‍കോട് ജില്ലാ മൊത്തവ്യാപാര സഹകരണ സംഘം പ്രസിഡന്റും സംസ്ഥാന സഹകരണ കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഡയറക്ടറുമായിരുന്നു.

പരേതരായ കെ.എം. അമ്പാടിയുടെയും കെ. മാണിക്കത്തിന്റെയും മകനായി 1917 ജൂണ്‍ 25 ന് മടിക്കൈ പുളിക്കാല്‍ കൊയോംമൂലയിലാണ് ജനനം. ഭാര്യ: പരേതയായ കണ്ണംപാത്തി കുഞ്ഞിപ്പെണ്ണ്. മക്കള്‍: ശാര്‍ങ്ധരന്‍(പുളിക്കാല്‍), കെ.എം. നാരായണന്‍ (റീജണല്‍ മാനേജര്‍, ജില്ലാ സഹകരണ ബാങ്ക്, കാസര്‍കോട്), മടിക്കൈ രാമചന്ദ്രന്‍ (നോവലിസ്റ്റ്), ഭാസ്‌കരന്‍, ജനാര്‍ദനന്‍ (അഭിഭാഷക ഗുമസ്തന്‍, കാഞ്ഞങ്ങാട്), പ്രഭാകരന്‍ (സിപിഎം കുണ്ടേന്‍മൂല ബ്രാഞ്ചംഗം), രമണി, പത്മിനി, സാവിത്രി, പ്രസന്ന (യുഡി ക്ലര്‍ക്ക്, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, കാസര്‍കോട്).

മരുമക്കള്‍: കുമാരന്‍(ചുള്ളി), കെ. ദാക്ഷായണി(പുളിക്കാല്‍), സി.കെ. നാരായണന്‍(റിട്ട. പ്രധാനാധ്യാപകന്‍, പടിഞ്ഞാറ്റംകൊഴുവല്‍), പ്രീത (അന്നൂര്‍), രജനി (ഉദുമ), വസന്ത (പോത്തംകൈ, മടിക്കൈ), എം. നാരായണന്‍ (ദോസ്തി സ്റ്റുഡിയോ, കുണ്ടംകുഴി), രാഘവന്‍ (പടന്നക്കാട്). സഹോദരങ്ങള്‍: പരേതരായ അമ്പാടി, അമ്പു, കുഞ്ഞാമന്‍.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

സ്വാതന്ത്രസമര സേനാനിയും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവുമായ കെ.എം. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Also Read:
എക്‌സിറ്റ് പോള്‍ പുറത്തുവന്നപ്പോള്‍ ശിവസേന അയഞ്ഞു; ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ സാധ്യത
Keywords:  Nileshwaram, Obituary, CPM, Kasaragod, Kerala, Madikai K.M. Kunhikannan,  Madikai K.M. Kunhikannan passes away.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia