city-gold-ad-for-blogger

മധൂര്‍ മണ്ഡലം കോണ്‍ഗ്രസ് മുന്‍ പ്രസിഡണ്ട് സി. അബ്ദുല്‍ ഹക്കീം നിര്യാതനായി

കാസര്‍കോട്: (www.kasargodvartha.com 19.05.2014) മധൂര്‍ മണ്ഡലം കോണ്‍ഗ്രസ് മുന്‍ പ്രസിഡണ്ടും പഴയ ബസ് സ്റ്റാന്‍ഡിനടുത്തെ നാഷണല്‍ എന്‍ജിനീയറിംഗ് വര്‍ക്ക്‌സ് സ്ഥാപന ഉടമയുമായ ചൂരി ഹൈദ്രോസ് ജുമാമസ്ജിദിനടുത്ത സി. അബ്ദുല്‍ ഹക്കീം (79) നിര്യാതനായി. പരേതരായ കുഞ്ഞിപ്പ (സുലൈമാന്‍) - ദൈനബി ദമ്പതികളുടെ മകനാണ്.

ഭാര്യ: അസ്മ. മക്കള്‍: നസീമ സി.എ, സഫീറ സി.എ (സൗദി). മരുമക്കള്‍: അബ്ദുല്‍ സത്താര്‍ (എല്‍കോണ്‍ ഇലക്ട്രോണിക്‌സ് കാസര്‍കോട്), സുബൈര്‍ നായന്മാര്‍മൂല (സൗദി). സഹോദരങ്ങള്‍: സി. അബ്ദുല്‍ റഹീം, റുഖിയ, ഫാത്വിമ, പരേതരായ സി.കെ മഹ്മൂദ്, സി.കെ അബ്ദുല്‍ ഹമീദ്, ആഇശ. മൃതദേഹം ചൂരി ഹൈദ്രോസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

മധൂര്‍ മണ്ഡലം കോണ്‍ഗ്രസ് മുന്‍ പ്രസിഡണ്ട് സി. അബ്ദുല്‍ ഹക്കീം നിര്യാതനായിഎം.എല്‍.എ എന്‍.എ നെല്ലിക്കുന്ന്, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍, ഡി.സി.സി വൈസ് പ്രസിഡണ്ട് പി.എ അഷ്‌റഫലി, മധൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മാസ്റ്റര്‍, പി.ബി അഹ്മദ്, ആര്‍. ഗംഗാധരന്‍, കെ.ജി ബാബു, കെ.എസ് മണി, എന്‍.എ അബൂബക്കര്‍, രാജീവ് നമ്പ്യാര്‍ (കോണ്‍ഗ്രസ് മധൂര്‍ മണ്ഡലം പ്രസിഡണ്ട്), മഹ്മൂദ് വട്ടേക്കാട്, എം.എ അബ്ദുര്‍ റഹ്മാന്‍ ഹാജി (മുസ്ലിം ലീഗ് മധൂര്‍ മണ്ഡലം പ്രസിഡണ്ട്) എന്നിവര്‍ വീട് സന്ദര്‍ശിച്ചു. 

സിഡ്‌കോ ചെയര്‍മാന്‍ സി.ടി അഹ്മദലി, പി. ഗംഗാധരന്‍ നായര്‍, അഡ്വ. എ.എസ് റാവു എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Obituary, Madhur, Kerala, Congress, Leader, Panchayath, President, C Abdul Hakeem. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia