ചെമ്മനാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം. മാധവന്‍ നായര്‍ നിര്യാതനയി
Mar 23, 2013, 18:13 IST
ചെമ്മനാട്: ചെമ്മനാട് ഗ്രാമപഞ്ചായത്ത് 23-ാം വാര്‍ഡ് മെമ്പറും ബി.ജെ.പി. ചെമ്മനാട് പഞ്ചായത്ത് കമ്മറ്റി സെക്രട്ടറിയുമായ പരവനടുക്കത്തെ മാധവന്‍ നായര്‍ മൂലവീട് (46) നിര്യാതനായി.
കെ. കൃഷ്ണന്‍ നായര്‍-എം. നാരായണിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഓമന രാവണീശ്വരം. മകള്‍: ദേവിക (പരവനടുക്കം ശ്രീവിഷ്ണു വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനി). സഹോദരങ്ങള്‍: ഭാസ്‌കരന്‍ (അബുദാബി), ലളിത, രാധ, ഉഷ, ചന്ദ്രന്‍ (ചെമ്മനാട് സര്‍വീസ് സഹകരണ ബാങ്ക്), ശാന്ത.
ചെമ്മനാട് പഞ്ചായത്തിലെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളില്‍ നിറഞ്ഞ സാന്നിധ്യമായിരുന്നു മാധവന്‍ നായര്‍. അദ്ദേഹത്തിന്റെ വേര്‍പ്പാടില്‍ വിവിധ രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ അനുശോചിച്ചു. മൃതദേഹം ചെമ്മനാട് പഞ്ചായത്തിലും പരവനടുക്കത്തും പൊതുദര്‍ശനത്തിന് വെച്ചു.
പരേതനോടുള്ള ദുഃഖസൂചകമായി പരവനടുക്കത്ത് ശനിയാഴ്ച ഹര്‍ത്താല്‍ ആചരിച്ചു.
Keywords: Chemnad, Obituary, Paravanadukkam, Kasaragod, Kerala, BJP, Ward Member, M. Madhavan Nair, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.