ഒറ്റയ്ക്കു താമസിച്ചിരുന്ന ഉദ്യോഗസ്ഥയെ അപാര്‍ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി
കളമശേരി: (www.kasargodvartha.com 09.08.2021) ഒറ്റയ്ക്കു താമസിച്ചിരുന്ന ഉദ്യോഗസ്ഥയെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. എറണാകുളം മോടോര്‍ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണല്‍ (എം എ സി ടി) ഉദ്യോഗസ്ഥ കൊല്ലം ഓച്ചിറ പുലംപള്ളി വീട്ടില്‍ ബിന്ദുവിനെ (42) ആണ് പത്തടിപ്പാലം പാരിജാതം റോഡിനു സമീപത്തെ അപാര്‍ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
എല്ലാദിവസവും സഹോദരനെ ഫോണില്‍ വിളിക്കുമായിരുന്ന ബിന്ദു ശനിയാഴ്ച വിളിച്ചില്ല. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് അടുക്കളമുറിക്കു സമീപം വീണുകിടക്കുന്നതു കണ്ടത്. ഒറ്റയ്ക്കായിരുന്നു താമസം. ഹൃദയസ്തംഭനമാണു കാരണമെന്ന് കരുതുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
പൊലീസും ബന്ധുക്കളുമെത്തി മൃതദേഹം എറണാകുളം മെഡികല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്‌മോര്‍ടെത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി. സംസ്‌കാരം നടത്തി. ഭര്‍ത്താവ്: മധു. മക്കള്‍: ഹൃഷീകേശ്, ഹൃതിക. ഓച്ചിറ കൊറ്റമ്പള്ളിയിലെ പത്ര ഏജന്റ് രവിയുടെ മകളാണ്. മാതാവ്: വസുമതി.
Keywords: News, Kerala, State, Top-Headlines, Ernakulam, Death, Obituary, Dead body, Family, Hospital, Cardiac Attack, MACT Officer Found Dead at Ernakulam Apartment