വ്യാപാരി നോമ്പ് തുറക്കുശേഷം കുഴഞ്ഞുവീണു മരിച്ചു
Aug 18, 2012, 22:08 IST
കാസര്‍കോട്: നോമ്പ് തുറയക്കുശേഷം കാസര്‍കോട് മാര്‍ക്കറ്റ് റോഡിലെ പഴയകാല വ്യാപാരി തെരുവത്ത് മഡോണ എ.യു.പി. സ്കൂളിന് സമീപത്തെ എം.എ. ഹൗസില്‍ പരേതനായ അബ്ദുര്‍ റഹ്മാന്റെ മകന് എം.എ. അബ്ദുല്ല ഹാജികുഴഞ്ഞുവീണുമരിച്ചു.
തെരുവത്തെ ജുമാ മസ്ജിദില്‍ ശനിയാഴ്ച വൈകിട്ട് നോമ്പ് തുറയ്ക്കുശേഷം വീട്ടിലെത്തിയ അബ്ദുല്ല ഹാജി കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഭാര്യ: മൈമൂന. മക്കള്‍: മുംതാസ്, സൈബുന്നിസ, ഫാത്വിമബി, ശാനവാസ്, ജുബൈരിയ, അന്‍വര്‍ (ബാംഗ്ലൂര്‍ ഐ.ബി.എം.എല്‍. സോഫ്റ്റ്വേര്‍ എഞ്ചിനീയര്‍). മരുമക്കള്‍: അബ്ദുല്ല പടഌ മുഹമ്മദലി പൊസോട്ട്, അഷ്റഫ് പള്ളം, ഹനീഫ ചേരങ്കൈ, മുജീബ് പള്ളം. സഹോദരങ്ങള്‍: ഹമീദ്, നഫീസ പൊന്നമൂല, അസ്മ തളങ്കര, പരേതയായ ദൈനബി, മുഹമ്മദ് കുഞ്ഞി, ബീഫാത്വിമ, ആഇഷാബി, മൊയ്തീന് കുട്ടി.
കബറടക്കം മാലിക്ദീനാര്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥനില്‍ നടത്തും
കബറടക്കം മാലിക്ദീനാര്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥനില്‍ നടത്തും
Keywords: Kasargod, M.A Abdulla Haji, Theruvath, Thalangara, Malikdeenar, Obituary