സി.പി.ഐ നേതാവ് എം. ഭാസ്‌ക്കരന്‍ തെരുവത്ത് നിര്യാതനായി
Feb 27, 2013, 17:07 IST
കാസര്‍കോട്: സി.പി. ഐ നേതാവ് എം. ഭാസ്‌ക്കരന്‍ തെരുവത്ത് (75) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘകാലം പാര്‍ട്ടിയുടെ താലൂക്ക് കമ്മറ്റിയംഗം, കാസര്‍കോട് ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി, അഭിവക്ത കണ്ണൂര്‍ ജില്ലാ കൗണ്‍സിലംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
കാസര്‍കോട് വീവേഴ്‌സ് കോ-ഓപ്പറേറ്റീവ് സഹകരണ സംഘം ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജസ്റ്റിസ് യു. എല്‍. ഭട്ട്, സി. പി. ഐ നേതാവായിരുന്ന കുഞ്ഞാപ്പു മാസ്റ്റര്‍ തുടങ്ങിയവരുടെ സഹപ്രവര്‍ത്തകനായിരുന്നു. ഭാര്യ: ഭാര്‍ഗവി. മക്കള്‍: നവീന്‍, ബിന്ദു. മരുമകന്‍: സുകുമാരന്‍. സഹോദരങ്ങള്‍: സുരേഷ്, കല്യാണി, ലളിത, രാജീവി, ഹേമലത.
നിര്യാണത്തില്‍ സി. പി. ഐ കാസര്‍കോട് ജില്ലാ കൗണ്‍സില്‍ അനുശോചിച്ചു. സി. പി. ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ. ചന്ദ്രശേഖരന്‍ എം. എല്‍. എ, സംസ്ഥാന കൗണ്‍സിലംഗം ടി. കൃഷ്ണന്‍, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ. എസ്. കുര്യാക്കോസ്, അഡ്വ. കെ. കെ. കോടോത്ത്, ജില്ലാ എക്‌സിക്യൂട്ടീവംഗം ഇ. കെ. നായര്‍, ബദിയടുക്ക മണ്ഡലം സെക്രട്ടറി എം. കൃഷ്ണന്‍, ബിജു ഉണ്ണിത്താന്‍ തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

Keywords: CPI, Leader, M.Baskaran, Obituary, Theruvath, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.