Obituary | തനിച്ച് താമസിച്ചിരുന്ന ലോടറി വിൽപനക്കാരൻ മരിച്ച നിലയിൽ
Nov 14, 2024, 19:26 IST
Photo: Arranged
● പാലക്കാട് സ്വദേശിയായ രംഗനാഥനാണ് മരിച്ചത്
● അമ്പലത്തറ നായിക്കുട്ടിപ്പാറയിൽ താമസിക്കുകയായിരുന്നു
● പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അമ്പലത്തറ: (KasargodVartha) തനിച്ച് താമസിച്ചിരുന്ന ലോടറി വിൽപനക്കാരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് സ്വദേശിയും അമ്പലത്തറ നായിക്കുട്ടിപ്പാറയിൽ താമസക്കാരനുമായ രംഗനാഥൻ (65) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞ് അമ്പലത്തറ പൊലീസും വാർഡ് മെമ്പർ ഡോ. സി കെ സബിതയും സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർടത്തിനായി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ: ശ്രീദേവി. മക്കൾ: രമ്യ, രേഖ. മരുമക്കൾ: ധനീഷ്, രഞ്ജിത്ത്. സഹോദരൻ: കാളി മുത്തു. അസുഖം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
#KeralaNews #Palakkad #lottery #death #obituary #police