ഒറ്റയ്ക്ക് താമസിച്ച ലോട്ടറി വിൽപ്പനക്കാരൻ വാടക ക്വാർട്ടേഴ്സിൽ മരിച്ചു
● കഴിഞ്ഞ 12 വർഷമായി കാസർകോട് ജില്ലയിൽ ലോട്ടറി വിൽപ്പന നടത്തുകയായിരുന്നു.
● മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി.
● ബദിയടുക്ക പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
ബദിയടുക്ക: (KasargodVartha) കൊല്ലങ്കാനയിലെ വാടക ക്വാർട്ടേഴ്സിൽ അവശനിലയിൽ കണ്ടെത്തിയ ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു. പാലക്കാട് പത്തിരിപ്പാറ സ്വദേശിയും കഴിഞ്ഞ 12 വർഷമായി കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ലോട്ടറി വിൽപ്പന നടത്തി വരികയുമായിരുന്ന എൻ.ടി. പ്രകാശൻ (67) ആണ് തിങ്കളാഴ്ച രാവിലെ മരണപ്പെട്ടത്
താമസിച്ചിരുന്ന മുറിക്കുള്ളിൽ അവശനിലയിൽ കണ്ടെത്തിയ പ്രകാശനെ ഉടൻ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രകാശൻ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
ഭാര്യ: വത്സല. മകൻ: പ്രസാദ്. സഹോദരങ്ങൾ: സന്തോഷ്, രാജീവ്, കോമള എന്നിവരാണ്
ബദിയടുക്ക പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം സ്വദേശമായ പാലക്കാടേക്ക് കൊണ്ടുപോയി.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Lottery vendor living alone found dead in rented quarters.
#Kasaragod #Badiyadka #Death #LotteryVendor #KeralaNews #Tragedy






