വഴിയോര കച്ചവടക്കാരുടെ സെക്രട്ടറിയേറ്റ് സമരത്തില്‍ പങ്കെടുക്കാന്‍ കാസര്‍കോട്ടു നിന്നും പുറപ്പെട്ട ലോട്ടറി കച്ചവടക്കാരന്‍ ട്രെയിനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
Feb 22, 2019, 22:04 IST
കാസര്‍കോട്: (www.kasargodvartha.com 22.02.2019) വഴിയോര കച്ചവടക്കാരുടെ സെക്രട്ടറിയേറ്റ് സമരത്തില്‍ പങ്കെടുക്കാന്‍ കാസര്‍കോട്ടു നിന്നും പുറപ്പെട്ട ലോട്ടറി കച്ചവടക്കാരന്‍ ട്രെയിനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മലപ്പുറം എടപ്പാള്‍ സ്വദേശിയും വര്‍ഷങ്ങളായി ചെര്‍ക്കളയില്‍ ലോട്ടറി കച്ചവടക്കാരനുമായ സി മുഹമ്മദ് (67) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ അംഗമായ മുഹമ്മദ് മറ്റു നാലു പേര്‍ക്കൊപ്പം സെക്രട്ടറിയേറ്റ് സമരത്തില്‍ പങ്കെടുക്കാനായി പുറപ്പെട്ടതായിരുന്നു. ട്രെയിന്‍ കൊച്ചുവേളിയിലെത്തിയപ്പോള്‍ ഉറക്കത്തില്‍ നിന്നും മുഹമ്മദ് ഉണര്‍ന്നില്ല. റെയില്‍വേ അധികൃതര്‍ സ്ഥലത്തെത്തി മരണം ഉറപ്പിക്കുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. ഹൃദയാഘാതമായിരുന്നു മരണകാരണം.
വിവരമറിഞ്ഞ് ബന്ധുക്കളെത്തി മൃതദേഹം തറവാട് വീടായ എടപ്പാളിലേക്ക് കൊണ്ടുപോയി അവിടെ ഖബറടക്കി. 20 വര്‍ഷത്തോളമായി മുഹമ്മദ് ചെര്‍ക്കളയില്‍ ലോട്ടറി കച്ചവടം നടത്തിവരികയായിരുന്നു. ചെര്‍ക്കളയിലെ വാടക മുറിയിലായിരുന്നു താമസം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Top-Headlines, Obituary, Cherkala, Lottery seller died due to cardiac arrest in Train
< !- START disable copy paste -->