city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മീന്‍ ലോറി പാലത്തിലിടിച്ച് പുഴയിലേക്ക് തെറിച്ചുവീണ ഡ്രൈവര്‍ മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 22.04.2017) മീന്‍ ലോറി പാലത്തിലിടിച്ച് പുഴയിലേക്ക് തെറിച്ചുവീണ ഡ്രൈവര്‍ മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു ഡ്രൈവര്‍ പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ആലപ്പുഴ പുന്നപ്രയിലെ നാസര്‍(36) ആണ് മരിച്ചത്. നാസറിന്റെ ബന്ധുവായ ഹാരിസ് (35) ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടം.

മീന്‍ ലോറി പാലത്തിലിടിച്ച് പുഴയിലേക്ക് തെറിച്ചുവീണ ഡ്രൈവര്‍ മരിച്ചു

ഗോവയില്‍ നിന്നും മത്സ്യം കയറ്റി ആലപ്പുഴയിലേക്ക് പോവുകയായിരുന്ന ലോറി ചന്ദ്രഗിരി പാലത്തിന് മുകളിലെത്തിയപ്പോള്‍ എതിരെ വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോഴാണ് പാലത്തിനിടിച്ച് കൈവരി തകര്‍ത്തത്. ലോറിയുടെ മുന്‍ഭാഗം പാലത്തിലിടിച്ച് എതിര്‍ദിശയിലേക്ക് തിരിഞ്ഞിരുന്നു. ലോറി പുഴയില്‍ വീഴാതെ പാലത്തിന്റെ കൈവരിയില്‍ താങ്ങിനിന്നു. അപകടത്തെ തുടര്‍ന്ന് നാസര്‍ പുഴയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ലോറിയുടെ മുന്‍ഭാഗം കൈവരിയില്‍ താങ്ങിയാണ് നിന്നത്.

മീന്‍ ലോറി പാലത്തിലിടിച്ച് പുഴയിലേക്ക് തെറിച്ചുവീണ ഡ്രൈവര്‍ മരിച്ചു

മീന്‍ ലോറി പാലത്തിലിടിച്ച് പുഴയിലേക്ക് തെറിച്ചുവീണ ഡ്രൈവര്‍ മരിച്ചു

മീന്‍ ലോറി പാലത്തിലിടിച്ച് പുഴയിലേക്ക് തെറിച്ചുവീണ ഡ്രൈവര്‍ മരിച്ചു

ഭാഗ്യം കൊണ്ടാണ് ലോറി പുഴയിലേക്ക് മറിയാതിരുന്നത്. അപകടം നടന്ന വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും കോസ്റ്റല്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും മണിക്കൂറുകളോളം കഴിഞ്ഞിട്ടും നാസറിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ചെമ്മനാട് പള്ളിക്ക് സമീപം പുഴയിലൂടെ മൃതദേഹം ഓഴുകുന്നതുകണ്ടാണ് കരക്കെത്തിച്ച് കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്. ഡ്രൈവര്‍ ഉറങ്ങിയതാണോ അപകടത്തിന് കാരണം എന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. പരേതനായ മുഹമ്മദ് കുട്ടി - ഖദീജ ദമ്പതികളുടെ മകനാണ് നാസര്‍. ഭാര്യ ഖമറുന്നിസ. മക്കള്‍: അസീബ്, അസീന. മരണ വിവരമറിഞ്ഞ് ബന്ധുക്കള്‍ ആലപ്പുഴയില്‍ നിന്നും കാസര്‍കോട്ടേക്ക് തിരിച്ചിട്ടുണ്ട്.

മീന്‍ ലോറി പാലത്തിലിടിച്ച് പുഴയിലേക്ക് തെറിച്ചുവീണ ഡ്രൈവര്‍ മരിച്ചു

മീന്‍ ലോറി പാലത്തിലിടിച്ച് പുഴയിലേക്ക് തെറിച്ചുവീണ ഡ്രൈവര്‍ മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Lorry hits hand rail of bridge, driver fallen to river, dead, Kasaragod, Bridge, Fish Lorry, Accident, Driver, Police, Fire Force, Deadbody, Hospital, Mortuary, River.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia