കുമ്പള: ഉള്ളാള്‍ തൊക്കോട്ട് അമിതവേഗതയില്‍ വന്ന ലോറി ബൈക്കിലിടിച്ച് കുമ്പള സ്വദേശിയായ യുവാവ് മരിച്ചു. കുമ്പള, കഞ്ചിക്കട്ട റോഡിലെ ആനന്ത ആചാരി-രേവതി ദമ്പതികളുടെ മകന്‍ യജ്ഞേഷ്(38)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി തൊക്കോട്ട് വെച്ചാണ് അപകടമുണ്ടായത്. മംഗലാപുരത്ത് പോയി കുമ്പളയിലേക്ക് തിരിച്ചുവരുമ്പോള്‍ എതിരെവന്ന ലോറിയിടിക്കുകയായിരുന്നു. അപകടം വരുത്തിയ ലോറി നിര്‍ത്താതെ ഓടിച്ചുപോയി. ഉള്ളാള്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭവ്യയാണ് ഭാര്യ. ഏകമകള്‍: ശാന്‍വി. സഹോദരങ്ങള്‍: ചന്ദ്രഹാസ, ചന്ദ്രകല, ചിത്രകല.
Keywords: Kumbala, Lorry, Bike, Accident, Obituary