ലോറി ബൈക്കിലിടിച്ച് സെന്‍ട്രിംഗ് തൊഴിലാളി മരിച്ചു
Mar 20, 2012, 12:10 IST
കാസര്‍കോട്: ലോറി ബൈക്കിലിടിച്ച് സെന്‍ട്രിംഗ് തൊഴിലാളി മരിച്ചു. ആദൂര്‍ കൈത്തോട്ടെ അങ്കാര-ബിത്തുറു ദമ്പതികളുടെ മകന്‍ എ.കെ രമേശ്(36) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10.30 മണിയോടെ ജോലി കഴിഞ്ഞ് കൈത്തോട്ടെ വീട്ടിലേക്ക് പോകുമ്പോള്‍ ആദൂര്‍ സി എ നഗറില്‍ വെച്ച് രമേശന്‍ സഞ്ചരിച്ച കെ. എല്‍ 14 ജെ 9892 നമ്പര്‍ ബൈക്കില്‍ എതിരെ വന്ന ലോറിയിടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രമേശനെ ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ആദൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.
ഭാര്യ : ഭാരതി. മക്കള്‍: ധന്യ, സന്ദീപ്. സഹോദരങ്ങള്‍: രവി, മീനാക്ഷി.
Keywords: Bike-Accident, Lorry, Obituary, kasaragod, Adhur






