city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൂന്തല്‍ കയറ്റി പോവുകയായിരുന്ന ലോറി കുഴിയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

കൂന്തല്‍ കയറ്റി പോവുകയായിരുന്ന ലോറി കുഴിയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
കാസര്‍കോട്: മംഗലാപുരത്തു നിന്നും കൊച്ചിയിലേക്ക് കൂന്തല്‍ കയറ്റി പോവുകയായിരുന്ന ലോറി കുഴിയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കര്‍ണാടക കാര്‍വാര്‍ വനാവര്‍ സിദ്ധാപുരത്തെ അയ്യപൂജാരിയുടെ മകന്‍ കരക്കുളിയിലെ എ.പി രാജ(35)യാണ് മരിച്ചത്. സഹായിയായ മറ്റൊരു ഡ്രൈവര്‍ ഷിമോഗയിലെ ഉമേഷ്(25), ക്ലീനര്‍ കുംട്ടയിലെ പ്രേമാനന്ദ(25) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ചൊവ്വാഴ്ച പു­ലര്‍­ച്ചെ ഒ­ന്ന­ര­മ­ണിക്ക്‌ മണിക്ക് എ­രി­യാ­ലില്‍ വെച്ചാണ് നിയന്ത്രണം വിട്ട് ലോറി കുഴിയിലേക്ക് മറിഞ്ഞത്. മംഗലാപുരത്ത് നിന്നും ബ്ലൂ വാട്ടര്‍ കമ്പനിയുടെ കൂന്തല്‍ കയറ്റിയ ലോറി വിദേശത്തേക്ക് കൊണ്ടുപോകാന്‍ കൊച്ചിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് അപകടമുണ്ടായത്.

കെ. എ 19 സി 7915 നമ്പര്‍ ലോറിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ മംഗലാപുരം എ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില അതീവ ഗുരുതരമാണ്. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് ലോറിക്കുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

Keywords:  Fish Lorry, Accident, Driver dead, Adkathbail, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia