മത്സ്യം വീട്ടിലേല്‍പിച്ച് പുറത്തുപോയ ലോറി ഡ്രൈവര്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍
Sep 20, 2014, 12:29 IST
കാസര്‍കോട്: (www.kasargodvartha.com 20.09.2014) ചെങ്കല്ല് ലോറി ഡ്രൈവറെ വീട്ടു പറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബോവിക്കാനം ചോക്കമൂലയിലെ രാമുഞ്ഞിമാധവി ദമ്പതികളുടെ മകന്‍ അനില്‍ കുമാര്‍ എന്ന കുട്ടന്‍(25) ആണ് മരിച്ചത്. ഭാര്യ സിഞ്ചുവിന്റെ പൊയ്‌നാച്ചിയിലെ വീട്ടില്‍ താമസിച്ചു വരികയായിരുന്ന അനില്‍കുമാര്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ചോക്കമൂലയിലെ സ്വന്തം വീട്ടില്‍ വന്നതായിരുന്നു.
ഉച്ച ഭക്ഷണത്തിനു കറിവെക്കാനായി മീനും വാങ്ങിക്കൊണ്ടു വന്നിരുന്നു. വന്നപാടേ മീന്‍ മാതാവിനെ ഏല്‍പ്പിച്ച ശേഷം പുറത്തുപോയ അനില്‍ കുമാറിനെ ഏറെനേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് പറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.
മൃതദേഹം ആദൂര്‍ പോലീസ് ഇന്‍ക്വസ്റ്റു നടത്തി. ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി എത്തിച്ചിട്ടുണ്ട്. അമേല ഏകമകളാണ്. അഭിലാഷ് സഹോദരനാണ്.
Also Read:
ചെങ്കോട്ടയിലെ പ്രസംഗത്തില്‍ പറയേണ്ട വാക്കുകള്‍ മോഡി ഇപ്പോള്‍ പറഞ്ഞതെന്തിന്?
Keywords: Kasaragod, Kerala, Fish, House, Lorry, Driver, Died, Obituary, Suicide, Tree, Bovikkanam,
Advertisement: