city-gold-ad-for-blogger

ഇലക്ട്രിക് പോസ്റ്റില്‍ നിന്നുവീണ് ജീവനക്കാരന്‍ മരിച്ചു

ഇലക്ട്രിക് പോസ്റ്റില്‍ നിന്നുവീണ് ജീവനക്കാരന്‍ മരിച്ചു
Reji
ഭീമനടി: അറ്റകുറ്റപ്പണിക്കിടെ ഇലക്ട്രിക് പോസ്റ്റില്‍ നിന്നുവീണ് ജീവനക്കാരന്‍ മരിച്ചു. ഭീമനടി വൈദ്യുതി സെക്ഷന്‍ ഓഫീസിലെ വര്‍ക്കര്‍ വെള്ളരിക്കുണ്ടിലെ കൊച്ചുമറ്റത്തില്‍ റെജി (30)യാണ് മരിച്ചത്. ഞായറാഴ്ച പകല്‍ ഒന്നരയോടെ പ്ളാച്ചിക്കരയില്‍ ലൈന്‍ തകരാര്‍ നന്നാക്കുന്നതിനിടെയാണ് പോസ്റ്റില്‍നിന്ന് വീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്കാരം തിങ്കളാഴ്ച പകല്‍ 2.30ന് വെള്ളരിക്കുണ്ട് ചെറുപുഷ്പം ഫൊറോന പള്ളി സെമിത്തേരിയില്‍. കനകപ്പള്ളിയിലെ പരേതനായ കൊച്ചുമറ്റത്തില്‍ ഐസക്കിന്റെയും റോസമ്മയുടെയും മകനാണ്. ഭാര്യ: ജോസ്മി. മക്കള്‍: ജോമിറ്റ്, മൂന്ന് മാസം പ്രായമുള്ള പൊന്നു. സഹോദരന്‍: റോയി (പത്രം ഏജന്റ് ബളാല്‍). നാല് മാസങ്ങള്‍ക്ക് മുമ്പാണ് റെജി വൈദ്യുതി വകുപ്പില്‍ വര്‍ക്കറായി ജോലിയില്‍ പ്രവേശിച്ചത്.

Keywords: Reji, Lineman, Obituary, Beemanady, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia