ലൈനില്‍ അറ്റകുറ്റപ്പണിക്കിടെ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു
Mar 29, 2018, 11:26 IST
കാസര്‍കോട്: (www.kasargodvartha.com 29.03.2018) ലൈനില്‍ അറ്റകുറ്റപ്പണിക്കിടെ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. എരിയാല്‍ ബ്ലാര്‍ക്കോട്ടെ രാംപണ്ണ നായക്ക്- മീനാക്ഷി ദമ്പതികളുടെ മകന്‍ പ്രവീണ്‍ ശങ്കര്‍ (51) ആണ് മരിച്ചത്. കെഎസ്ഇബിയിലെ താത്കാലിക ജീവനക്കാരനായ പ്രവീണ്‍ ശങ്കര്‍ വ്യാഴാഴ്ച രാവിലെ ഒമ്പതു മണിയോടെ ചൗക്കി സണ്‍ഡേ സ്‌കൂള്‍ കെട്ടിടത്തിന് സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ കയറി വൈദ്യുതി ലൈനില്‍ അറ്റകുറ്റപ്പണി നടത്തുകയായിരുന്നു.
ദേഹത്ത് കയര്‍ കെട്ടിയാണ് പ്രവീണ്‍ ശങ്കര്‍ പോസ്റ്റില്‍ കയറിയിരുന്നത്. പോസ്റ്റില്‍ കാലുറപ്പിച്ച് നിര്‍ത്താനുള്ള ക്രമീകരണവും ഏര്‍പെടുത്തിയിരുന്നു. ജോലി ചെയ്യുന്നതിനിടെ ലൈനില്‍ വൈദ്യുതി പ്രസരിച്ചതിനാല്‍ ഷോക്കേറ്റ പ്രവീണ്‍ ശങ്കര്‍ കയര്‍ കെട്ടിയതിനാല്‍ താഴെ വീഴാതെ പോസ്റ്റില്‍ തന്നെ തൂങ്ങിനില്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും പോലീസും എത്തി പ്രവീണ്‍ ശങ്കറിനെ പോസ്റ്റില്‍ നിന്ന് താഴെ ഇറക്കി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രവീണ്‍ ശങ്കര്‍ ജോലി ചെയ്യുമ്പോള്‍ വൈദ്യുതി ഓഫാക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത കാണിക്കാതിരുന്നതാണ് ഇങ്ങനെയൊരു ദുരന്തം സംഭവിക്കാന്‍ കാരണമായത്. സംഭവമറിഞ്ഞിട്ടും കെഎസ്ഇബി അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപമുണ്ട്.
ശൈലജയാണ് ഭാര്യ. മക്കള്‍: റോഷിത്, ദന്‍ജിത്ത്. സഹോദരങ്ങള്‍: സുരേന്ദ്രന്‍, ഗംഗാധരന്‍. കാസര്‍കോട് ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Death, Obituary, Electric post, Lineman died after electrocute.
< !- START disable copy paste -->
ശൈലജയാണ് ഭാര്യ. മക്കള്‍: റോഷിത്, ദന്‍ജിത്ത്. സഹോദരങ്ങള്‍: സുരേന്ദ്രന്‍, ഗംഗാധരന്‍. കാസര്‍കോട് ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Kasaragod, Kerala, News, Death, Obituary, Electric post, Lineman died after electrocute.