ചെറുവത്തൂരില്‍ കനത്തമഴയും ഇടിമിന്നലും; എല്‍.ഐ.സി. ഏജന്റ് മിന്നലേറ്റ് മരിച്ചു
Mar 27, 2015, 17:59 IST
ചെറുവത്തൂര്‍: (www.kasargodvartha.com 27/03/2015) ചെറുവത്തൂരിലും പരിസരപ്രദേശങ്ങളിലും കനത്തമഴയും ഇടിമിന്നലും. മിന്നലേറ്റ് എല്‍.ഐ.സി. ഏജന്റ് മരിച്ചു. ചെറുവത്തൂര്‍ തിമിരിയിലെ കുഞ്ഞമ്പുവിന്റെ മകന്‍ കീരന്തോട് ബാലന്‍ (44) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് സംഭവം. വീടിന് മുന്നിലെ പാടത്ത് ജോലിചെയ്യുമ്പോഴാണ് ബാലന് മിന്നലേറ്റത്. ഉടന്‍തന്നെ ചെറുവത്തൂര്‍ കെ.എ.എച്ച്. ആശുപത്രിയിലെത്തിച്ച് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മൃതദേഹം ചെറുവത്തൂരിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചീമേനി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും.
ഭാര്യ: ഷീജ. മക്കള്‍: മഞ്ജിമ, ആനന്ദ്. സഹോദരങ്ങള്‍: നാരായണന്‍, കൃഷ്ണന്‍ (തിമിരി ബാങ്ക്), ഭാരതി, ശാന്ത, തമ്പായി, പവിത്രന്‍. പരേതരായ കീരന്തോട് കുഞ്ഞമ്പുവിന്റെയും മാണിക്കത്തിന്റെയും മകനാണ്.

Also Read:
Keywords: Obituary, Lightning, Cheruvathur, Kerala, Death, Balan.
Advertisement: