city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബസ് കാത്തു നില്‍ക്കുന്നതിനിടെ മിന്നലേറ്റ് മകന്‍ മരിച്ചു; മാതാവിന് പരിക്ക്

ഉപ്പള:  (www.kasargodvartha.com 09.04.2014) മാതാവിനൊപ്പം ബസ് കാത്തു നില്‍ക്കുന്നതിനിടെ മിന്നലേറ്റ് മകന്‍ മരിച്ചു. ഗുരുതരമായി പാള്ളലേറ്റ മാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപ്പള ആയുറിലെ പരേതനായ മുഹമ്മദിന്റെ മകന്‍ മിര്‍ഷാദ് (19)ആണ് മരിച്ചത്. സാരമായി പരുക്കേറ്റ ബുഷറയെ (48) മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍  പ്രവേശിപ്പിച്ചു. വൈകിട്ടു അഞ്ചു മണിയോടെ കുക്കാര്‍ ബസ് വെയിറ്റിംഗ് ഷെല്‍ട്ടറിനടുത്താണ് അപകടം.

ബസ് കാത്തു നില്‍ക്കുന്നതിനിടെ മിന്നലേറ്റ് മകന്‍ മരിച്ചു; മാതാവിന് പരിക്ക്ബാംഗ്ലൂരില്‍ സ്ഥിരം താമസമാക്കിയ ഇവര്‍ രണ്ടു ദിവസം മുമ്പാണ് മൊഗ്രാല്‍പുത്തുര്‍ പള്ളിക്കടുത്തെ ബുഷ്‌റയുടെ കുടുംബ വീട്ടിലെത്തിയത്. ചൊവ്വാഴ്ച രണ്ടു മണിയോടെ കുക്കാറില്‍ ഇവര്‍ വാടകയ്ക്ക് നല്‍കിയിരിക്കുന്ന വീട്ടിലെത്തി തിരിച്ച് പോകുന്നതിനിടെയാണ് സംഭവം.

മിന്നലേറ്റ ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മിര്‍ഷാദിനെ രക്ഷിക്കാനായില്ല. ബാംഗ്ലൂരിലെ രണ്ടാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിയാണ് മിര്‍ഷാദ്. എന്‍ജീനിയറിങ് വിദ്യാര്‍ഥിയായ മഷ്മൂണ്‍ ഏക സഹോദരനാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Lightning, Obituary, Uppala, Kasaragod, Bus waiting shed, Kerala, Mother, Hospital. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia