city-gold-ad-for-blogger

ലൈറ്റ് ആന്‍ഡ് സൗണ്ട് ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 14.06.2017) ലൈറ്റ് ആന്‍ഡ് സൗണ്ട് ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. മാണിയാട്ട് ശോഭ ലൈറ്റ് ആന്‍ഡ് സൗണ്ട് ജീവനക്കാരന്‍ വെള്ളച്ചാലിലെ വി വി രാജീവന്‍ (44) ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് ചീമേനിയില്‍ വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞുവീണ രാജീവനെ ഉടന്‍ തന്നെ ചെറുവത്തൂര്‍ കെ എ എച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. വെള്ളച്ചാലിലെ ശേഖരന്‍-ദേവകി ദമ്പതികളുടെ മകനാണ്.

ഭാര്യ: രേഖ ചീമേനി. സഹോദരങ്ങള്‍: ബിജു, പരേതനായ വിനോദ്. സംസ്‌കാരം ബുധനാഴ്ച രാവിലെ വെള്ളച്ചാലില്‍ നടന്നു.

ലൈറ്റ് ആന്‍ഡ് സൗണ്ട് ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു


Keywords:  Kerala, kasaragod, Trikaripur, news, Cardiac Attack, Death, cheemeni, Light and Sound worker dies after cardiac arrest.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia