city-gold-ad-for-blogger

ലൈറ്റ് ആന്‍ഡ് സൗണ്ട് ടെക്‌നീഷ്യന്‍ ക്ഷേത്ര ഉത്സവത്തിനിടെ ജനറേറ്റില്‍നിന്നും ഷോക്കേറ്റ് മരിച്ചു; വെടിക്കെട്ട് മാറ്റിവെച്ചു

പയ്യന്നൂര്‍: (www.kasargodvartha.com 11/02/2016) പയ്യന്നൂരിലെ പ്രശസ്തമായ തായിനേരി കുറിഞ്ഞി ക്ഷേത്ര ഉത്സവത്തിനിടെ ജനറേറ്ററില്‍ നിന്ന് ഷോക്കേറ്റ് ലൈറ്റ് ആന്‍ഡ് സൗണ്ട് ടെക്‌നീഷ്യന്‍ മരിച്ചു. കണ്ടോത്ത് ദിനേശ് ഭവനു സമീപത്തെ ടി. ശശിധരന്‍ (56) ആണ് മരിച്ചത്.

ബുധനാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം. ജനറേറ്ററില്‍ നിന്ന് ഷോക്കോറ്റ് ഗുരുതരാവസ്ഥയില്‍ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുലര്‍ച്ചെനടക്കേണ്ടിയിരുന്ന വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് മാറ്റിവച്ചതായി ക്ഷേത്രഭാരവാഹികള്‍ അറിയിക്കുകയായിരുന്നു. ശശിധരന്റെ മരണത്തില്‍ നാട് ദുഖ സാന്ദ്രമായി.

പരേതനായ കുഞ്ഞമ്പുവിന്റെയും നാരായണിയുടെയും മകനാണ് ശശിധരന്‍. ഭാര്യ: പദ്മിനി. മക്കള്‍: ഷീന, സജിന, സ്വപ്‌ന. മരുമക്കള്‍: ബിജു, പ്രമോദ്, ഷാജു.
ലൈറ്റ് ആന്‍ഡ് സൗണ്ട് ടെക്‌നീഷ്യന്‍ ക്ഷേത്ര ഉത്സവത്തിനിടെ ജനറേറ്റില്‍നിന്നും ഷോക്കേറ്റ് മരിച്ചു; വെടിക്കെട്ട് മാറ്റിവെച്ചു

Keywords: Payyannur, Kasaragod, Obituary, Kerala, Electrocute, Light and Sound technician electrocuted

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia