ജോലിക്കിടെ ലൈറ്റ് ആന്റ് സൗണ്ട്‌സ് ഉടമ കുഴഞ്ഞു വീണു മരിച്ചു
Mar 9, 2013, 10:42 IST
കാസര്‍കോട്: ഫ്‌ളഡ് ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനായി ട്യൂബുകള്‍ സ്ഥാപിക്കുന്നതിനിടെ ലൈറ്റ് ആന്റ് സൗണ്ട്‌സ് സ്ഥാപന ഉടമ കുഴഞ്ഞുവീണ് മരിച്ചു. അണങ്കൂരിലെ അലിഫ് ലൈറ്റ് ആന്റ് സൗണ്ട്‌സ് സ്ഥാപനത്തിന്റെ ഉടമ പി.എ ശാഹുല്‍ ഹമീദ് (26) ആണ് മരിച്ചത്.
ശനിയാഴ്ച പുലര്‍ചെ ഒന്നര മണിയോടെ മൊഗ്രാലിലാണ് സംഭവം. മൊഗ്രാലില്‍ ശനിയാഴ്ച രാത്രി ആരംഭിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് വേണ്ടി ബള്‍ബുകള്‍ സ്ഥാപിക്കുന്ന ജോലിയില്‍ ഏര്‍പെട്ടിരിക്കുകയായിരുന്നു ശാഹുല്‍ ഹമീദ്. അതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട ഇയാളെ കൂടെയുണ്ടായിരുന്ന തൊഴിലാളി ഉടന്‍ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
പുളിക്കൂര്‍ റഹ്മത്ത് നഗര്‍ ഹബീബ് മന്‍സിലിലെ അബ്ദുല്‍ ഖാദര്‍- സാബിറ ദമ്പതികളുടെ മകനാണ് ശാഹുല്‍ ഹമീദ്. നേരത്തെ അണങ്കൂരിലായിരുന്നു താമസം. നാലാംമൈല്‍ സ്വദേശിനി സൈഫുന്നിസയാണ് ഭാര്യ. ഒന്നര വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. സൈഫുന്നിസ എട്ടുമാസം ഗര്‍ഭിണിയാണ്. സഹോദരങ്ങള്‍: ഷഫീഖ്, സ്വാദിഖ് (എറണാകുളം), ഹബീബ്. മയ്യത്ത് ശനിയാഴ്ച ഉച്ചയോടെ കൊല്ലമ്പാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും.
Keywords: Football Tournament, Mogral, Nullippady, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.