കാസര്‍കോട് ബാറിലെ അഭിഭാഷകന്‍ ബസ് സ്‌റ്റോപ്പില്‍ കുഴഞ്ഞു വീണു മരിച്ചു
Jul 12, 2013, 13:13 IST
കാസര്‍കോട്: കാസര്‍കോട് ബാറിലെ മുതിര്‍ന്ന അഭിഭാഷകന്‍ ബസ് സ്‌റ്റോപ്പില്‍ കുഴഞ്ഞു വീണു മരിച്ചു. കുമ്പള ബംബ്രാണയിലെ ജീവാനന്ദ റൈ (75) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.
മല്ലികാര്‍ജ്ജുന ക്ഷേത്രത്തിന് മുന്നിലെ ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുമ്പോഴാണ് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ യാത്രക്കാരും മറ്റുള്ളവരും ചേര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. എം.ജി റോഡിലെ ഓഫീസില്‍ നിന്നിറങ്ങി കാന്റീനില്‍ നിന്ന് ചായ കഴിച്ച ശേഷാണ് കോടതിയിലേക്ക് പോകാനായി ബസ് സ്‌റ്റോപ്പിലേക്ക് പോയത്. മരിച്ചത് ആരാണെന്ന് ആദ്യം വ്യക്തായിരുന്നില്ല. പിന്നീട് കോടതിയിലേക്കുള്ള രേഖകളും മറ്റും കണ്ടാണ് മരിച്ചത് അഭിഭാഷകനാണെന്ന് തിരിച്ചറിഞ്ഞത്.
മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പിറകോട്ട് മലര്‍ന്നിടിച്ച് വീണപ്പോള്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വിവരമറിഞ്ഞ് അഭിഭാഷകരും സുഹൃത്തുക്കളും ബന്ധുക്കളുമടക്കം വന്‍ ജനാവലി ആശുപത്രിയിലെത്തി.
Keywords: Busstand, Kumbala, General-hospital, Injured, Court, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.