Last rites | യുഎഇയിൽ കുഴഞ്ഞുവീണ് മരിച്ച പ്രവാസി യുവാവിന് നാടിന്റെ വിട
Updated: Apr 22, 2024, 11:55 IST
* ദുബൈയിൽ നിന്ന് പുലർച്ചെയോടെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചു
ഉദുമ: (KasaragodVartha) യുഎഇയിൽ കുഴഞ്ഞുവീണ് മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. മാങ്ങാട് കൂളിക്കുന്നിലെ കുട്ടികൃഷ്‌ണൻ - മല്ലിക ദമ്പതികളുടെ മകൻ അജിത് കുമാർ (28) ആണ് മരിച്ചത്. ദുബൈയിൽ നിന്ന് പുലർച്ചെയോടെ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം തുടർന്ന് എട്ടരമണിയോടെ വീട്ടിൽ എത്തിച്ച് സംസ്കരിച്ചു.
ഇക്കഴിഞ്ഞ ഏപ്രിൽ 11നാണ് ഉമ്മുൽ ഖുവൈനിൽ ജോലി സ്ഥലത്ത് അജിത് കുമാർ കുഴഞ്ഞുവീണത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദുബൈയിലെ പെരുന്നാൾ അവധിയും നിയമ പ്രശ്നവും കനത്ത മഴയുമാണ് മൃതദേഹം നാട്ടിലെത്തിക്കാൻ വൈകുന്നതിന് കാരണമായത്. സഹോദരങ്ങൾ: അനീഷ പാക്കം ആലക്കോട്, അജിത ഉദുമ വലിയ വളപ്പ്.