city-gold-ad-for-blogger

മുസ്ലിം ലീഗ് നേതാവ് കുന്നരിയത്ത് ആമു ഹാജി നിര്യാതനായി

ചെര്‍ക്കള: (www.kasargodvartha.com 12/03/2015) പൗരപ്രമുഖനും മുസ്ലിം ലീഗ് നേതാവുമായ മേല്‍പറമ്പിലെ കുന്നരിയത്ത് ആമു ഹാജി (70) നിര്യാതനായി. വീഴ്ചയെ തുടര്‍ന്നുണ്ടായ അസുഖത്തെ തുടര്‍ന്ന് ആറു മാസക്കാലമായി ചികിത്സയിലായിരുന്നു.

നേരത്തെ ഗള്‍ഫിലും നാട്ടിലുമായി വ്യാപാരം നടത്തിയിരുന്നു. നാഷണല്‍ ലീഗ് രൂപീകരണ സമയത്ത് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും പിന്നീട് ലീഗില്‍ തന്നെ മടങ്ങിയെത്തി. അഞ്ചു വര്‍ഷമായി ചെര്‍ക്കള ബാലടുക്കയിലാണ് താമസം. മുസ്ലിം ലീഗ് മേല്‍പറമ്പ് വാര്‍ഡ് കമ്മിറ്റി പ്രസിഡണ്ട്, കട്ടക്കാല്‍ രിയാദ് അലി മസ്ജിദ് സെക്രട്ടറി, നാഷണല്‍ ലീഗ് പഞ്ചായത്ത് പ്രസിഡണ്ട്, സുന്നീ യുവജന സംഘം പഞ്ചായത്ത് പ്രസിഡണ്ട് തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. സഅദിയ്യ സ്ഥാപനങ്ങളുടെ സഹകാരിയും പ്രവര്‍ത്തകനുമായിരുന്നു.

പരേതനായ ചെമ്പിരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ സഹോദരി പുത്രി സഫിയയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് കുഞ്ഞി (വ്യാപാരി കാസര്‍കോട് മാര്‍ക്കറ്റ്), ഫസല്‍ റഹ് മാന്‍ (ദുബൈ), സ്വാദിഖ് (ദുബൈ), ബീഫാത്വിമ, സല്‍മ, ഖദീജ, ആസിയ, മറിയം. മരുമക്കള്‍: ഷരീഫ് തെക്കില്‍, ഷാഫി ഉദുമ പടിഞ്ഞാര്‍, സുബൈര്‍ പാക്യാര, അബ്ബാസ് എതിര്‍തോട്, അഷ്‌റഫ് എര്‍മാളം, ആഇശ നായിമാര്‍മൂല, ജസീല നാരംബാടി. സഹോദരങ്ങള്‍: ഇബ്രാഹിം കുന്നരിയത്ത്, ഷാഫി കുന്നരിയത്ത് മൗവ്വല്‍, പരേതരായ അബ്ദുല്ലക്കുഞ്ഞി, അബ്ദുര്‍ റഹ് മാന്‍, മാഹിന്‍, ബീഫാത്വിമ, മറിയം, ആയിഷ (മാണി ചാത്തങ്കൈ), ഖദീജ, നഫീസ.

ഖബറടക്കം വ്യാഴാഴ്ച അസര്‍ നിസ്‌കാരത്തോടെ മേല്‍പറമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ആമു ഹാജിയുടെ നിര്യാണത്തില്‍ സഅദിയ്യ പ്രസിഡണ്ട് കുമ്പോല്‍ കെ.എസ്. ആറ്റക്കോയ തങ്ങള്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി, സെക്രട്ടറി എം.സി ഖമറുദ്ദീന്‍, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി. അബ്ദുര്‍ റസാഖ്, സഅദിയ്യ വര്‍ക്കിംഗ് സെക്രട്ടറി എ.പി. അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, എസ്.വൈ.എസ്. ജില്ലാ പ്രസിഡണ്ട് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, സുന്നി നേതാക്കളായ കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, ഏണിയാടി അബ്ദുല്‍ കരീം സഅദി, പാറപ്പള്ളി ഇസ്മായില്‍ സഅദി, സ്വലാഹുദ്ദീന്‍ അയ്യൂബി കളനാട്, അഷ്‌റഫ് കരിപ്പൊടി തുടങ്ങിയവര്‍ അനുശോചിച്ചു. ലീഗ് നേതാക്കളായ ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, അബ്ദുല്ലക്കുഞ്ഞി കീഴൂര്‍, ഇഖ്ബാല്‍ കല്ലട്ര, ജലീല്‍ കോയ തുടങ്ങിയവര്‍ വസതിയിലെത്തി.
മുസ്ലിം ലീഗ് നേതാവ് കുന്നരിയത്ത് ആമു ഹാജി നിര്യാതനായി
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia