city-gold-ad-for-blogger

കുണിയ ബസ് അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

കുണിയ ബസ് അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു
മുന്നാട്: ബസ് അപകടത്തില്‍ പരിക്കേറ്റ് പത്തു ദിവസത്തോളമായി ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കോഴിക്കോട് മാലൂര്‍ സ്വദേശിയും ബേഡകത്ത് താമസക്കാരനുമായ ബാലകൃഷ്ണന്‍ വൈദ്യരാണ് (65) വെള്ളിയാഴ്ച ആശുപത്രിയില്‍ മരിച്ചത്.

കഴിഞ്ഞ മാസം 28ന് കുണിയക്കടുത്ത് ദേശീയപാതയിലുണ്ടായ ബസ് അപകടത്തില്‍ സാരമായി പരിക്കേറ്റ ബാലകൃഷ്ണന്‍ വൈദ്യര്‍ ചികിത്സയിലായിരുന്നു. കീര്‍ത്തി സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ട് മറിഞ്ഞത്.

അപകടത്തില്‍ പെരിന്തല്‍മണ്ണ സ്വദേശിയായ അബ്ദുല്‍ റഹ്മാന്‍ മരിച്ചിരുന്നു. ബാലകൃഷ്ണന്‍ വൈദ്യര്‍ വര്‍ഷങ്ങളായി ബേഡകത്താണ് താമസം. രത്‌നാവതിയാണ് ഭാര്യ. മക്കള്‍: അശോകന്‍(മുന്നാട് ധിഷണ സഹകരണ കോളേജ് ഡിഗ്രി വിദ്യാര്‍ഥി), ശുഭ(കുണ്ടംകുഴി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താംതരം വിദ്യാര്‍ഥിനി). സഹോദരങ്ങള്‍: ഫല്‍ഗുണന്‍, സഹദേവന്‍, ഗംഗന്‍, സാവിത്രി.

Related News:

കുണി­യ­യില്‍ സ്വ­കാ­ര്യ ബ­സ് മ­റി­ഞ്ഞ് ഒരാള്‍ മരിച്ചു; നിരവധി പേ­ര്‍­ക്ക് പ­രിക്ക്

Keywords: Kuniya, Bus accident, Injured, Person, Dead, Hospital, Munnad, Kasaragod, Kerala, Kasargod Vartha, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia