ഒരു ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നെത്തിയ ഗൃഹനാഥന്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു
Nov 25, 2015, 10:30 IST
പരപ്പ: (www.kasargodvartha.com 25/11/2015) പ്രവാസി ജീവിതം മതിയാക്കി ഒരു ദിവസം മുമ്പ് ഗള്‍ഫില്‍ നിന്നെത്തിയ ഗൃഹനാഥന്‍ ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഹൃദയാഘാതംമൂലം മരിച്ചു. പരപ്പ ബാനം കോട്ടപ്പാറയിലെ കൂക്കള്‍ കുഞ്ഞമ്പു നായര്‍ - മുണ്ടാട്ട് ചെറിയമ്മ ദമ്പതികളുടെ മകന്‍ മുണ്ടാട്ട് കുഞ്ഞിരാമന്‍ നായരാണ് (52) ബുധനാഴ്ച പുലര്‍ച്ചെ മരിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കുഞ്ഞിരാമന്‍ ഗള്‍ഫില്‍ നിന്നെത്തിയത്. രാത്രി വീട്ടില്‍ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ട ഇദ്ദേഹത്തെ ബന്ധുക്കള്‍ കാറില്‍ ആശുപത്രിയിലേക്ക് കൊണ്ടു വരുന്നതിനിടയില്‍ മുട്ടിച്ചരലില്‍ വെച്ച് കാര്‍ റോഡരികിലെ കുഴിയില്‍ മറിഞ്ഞിരുന്നു. പോലീസെത്തിയാണ് അവശനായ കുഞ്ഞിരാമനെ ഇവിടെ നിന്നും ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
നാട്ടില്‍ ഫര്‍ണിച്ചര്‍ ബിസിനസ് തുടങ്ങാനുള്ള ഒരുക്കത്തിനിടെയായിരുന്നു കുഞ്ഞിരാമന്റെ മരണം. ഭാര്യ: ബിന്ദു. മക്കള്‍: ആവനകുമാര്‍ (വിദ്യാര്‍ത്ഥി, തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക്), കൃപന (പ്ലസ്ടു വിദ്യാര്‍ത്ഥിനി, ചായ്യോത്ത് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). സഹോദരങ്ങള്‍: നാരായണന്‍, കുഞ്ഞമ്പു, തമ്പാന്‍, രാധാകൃഷ്ണന്‍, കാര്‍ത്ത്യായനി.
Keywords : Parappa, Accident, Dubai, Obituary, Death, Kanhangad, Kerala, Kunhiraman Nair.