ഞെരുവിലെ കുഞ്ഞിപ്പുര രാമന് നിര്യാതനായി
Dec 12, 2011, 10:00 IST
കുറ്റിക്കോല്‍: ആദ്യകാല സിപിഐ എം സഹയാത്രയികനായിരുന്ന ഞെരുവിലെ കുഞ്ഞിപ്പുര രാമന് (104) നിര്യാതനായി. ഭാര്യ: കാരിച്ചിയമ്മ. മക്കള്‍: കമലാക്ഷി, കേശവന്. മരുമക്കള്‍: എന്‍ ടി കുഞ്ഞിരാമന്, വെള്ളച്ചി (ശാന്ത). സഹോദരി: ചിറ്റേയി.
അവിഭക്ത ബേഡഡുക്ക പഞ്ചായത്തില്‍ ആദ്യമായി പാര്‍ട്ടി രൂപീകരിച്ച ഞെരുവില്‍ പാര്‍ട്ടി ഓഫീസ് പോലെയായിരുന്നു കുഞ്ഞിപ്പുര വീട്. പാര്‍ട്ടിയുടെയും വര്‍ഗ്ഗ-ബഹുജന സംഘടനകളുടെയും വിവിധ പരിപാടികളുടെ സ്ഥിരം സാന്നിധ്യമായിരുന്നു. പ്രായാധിക്യത്തിലും തെങ്ങുകയറ്റവും പൂരക്കളിയും ജീവിത സപര്യയാക്കി നാടിന് മാതൃകയായ വ്യക്തിയാണ് ഞെരുവില്‍ കുഞ്ഞിപ്പുര രാമന്. കൃഷിയും പൂരക്കളിയും ജീവിത സപര്യയായിരുന്നു. സ്വന്തം കൃഷിയിടത്തില്‍ കൊയ്ത് കഴിഞ്ഞ ശേഷം ചീരയും പച്ചക്കറികളും മധുരക്കിഴങ്ങും കൃഷി ചെയ്യുന്നത് വര്‍ഷങ്ങളായി പുലര്‍ത്തിവരുന്ന ശീലമായിരുന്നു. പ്രായം കാഴ്ചയെയും ശരീരത്തെയും തളര്‍ത്തിയപ്പോഴും രാവിലെ തൊട്ടടുത്ത കൃഷിയിടത്തിലെത്തി കൃഷിക്ക് വെള്ളമൊഴിക്കാനും പച്ചക്കറിക്ക് കരയിടുന്നതും ചാലകീറി മണ്ണിടുന്നതും ഒഴിവാക്കിയില്ല. മികച്ച പൂരക്കളി കലാകാരന് കൂടിയാണ്. കുറ്റിക്കോല്‍ തമ്പുരാട്ടി ഭഗവതി ക്ഷേത്രത്തില്‍ പൂരോത്സവത്തോടനുബന്ധിച്ചുള്ള പൂരക്കളിക്ക് ഏഴുവയസ് മുതല്‍ പോയിത്തുടങ്ങിയിരുന്നു. പ്രായത്തെ വകവയ്ക്കാതെ തെങ്ങില്‍ കയറി തേങ്ങയിടും.
കുഞ്ഞിപ്പുര രാമന്റെ നിര്യാണത്തില്‍ ഏരിയാ സെക്രട്ടറി സി ബാലന്, ടി ബാലന്, എന്‍ ടി ലക്ഷ്മി, സി കുട്ടികൃഷ്ണന്, സി ബാലകൃഷ്ണന്, എന്‍ എ മുഹമ്മദ്, ടി മാലിങ്കന്, കെ ടി മധുസൂദനന്, സി ശിശുപാലന് തുടങ്ങിയവര്‍ അുശോചിച്ചു.

Keywords: Obituary, Kuttikol, Kasaragod