city-gold-ad-for-blogger

കുമ്പളയിൽ സ്കൂട്ടർ മതിലിലിടിച്ച് അപകടം; 10-ാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Tenth Grade Student Riswana Dies in Tragic Scooter Accident in Kumbla Kasaragod
Photo: Arranged

● ബംബ്രാണ ചൂരിത്തടുക്കയിലെ റിസ് വാന ആണ് മരിച്ചത്.
● കൊടിയമ്മ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ആയിരുന്നു.
● ട്യൂഷന് പോകുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു.
● വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരു യൂനിറ്റി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
● കരളിനാണ് ഗുരുതരമായി പരിക്കേറ്റത്.

കുമ്പള: (KasargodVartha) കൊടിയമ്മ പൂക്കട്ടയിൽ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ചുണ്ടായ അപകടത്തില്‍ പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. ബംബ്രാണ ചൂരിത്തടുക്കയിലെ റസാഖ് - റംസീന ദമ്പതികളുടെ മകള്‍ റിസ് വാന (15) ആണ് മരിച്ചത്. കൊടിയമ്മ സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു.

വ്യാഴാഴ്ച (06.11.2025) രാവിലെയായിരുന്നു അപകടം നടന്നത്. റിസ് വാനയും കൂട്ടുകാരിയും ചേര്‍ന്ന് സ്‌കൂട്ടറില്‍ ട്യൂഷന് പോകുന്നതിനിടെയാണ് വാഹനം നിയന്ത്രണം വിട്ട് മതിലിലിടിച്ചത്. 

പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കുമ്പള സഹകരണ ആശുപത്രിയിലും പിന്നീട് കാസർകോട് വിൻ ടെച്ച് ആശുപത്രയിലും പ്രവേശിപ്പിച്ചു. അതിനിടെ, റിസ് വായുടെ പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി മംഗ്ളൂറു യൂനിറ്റി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കരളിനാണ് ഗുരുതരമായി പരിക്കേറ്റത്.

kumbla scooter accident 10th grade student dies

പഠനത്തിലും കലാ പ്രവർത്തനങ്ങളിലും മികച്ച നിലവാരം പുലർത്തിയിരുന്ന റിസ് വാനയുടെ അകാല വിയോഗം നാട്ടുകാർക്കും കൂട്ടുകാർക്കും വലിയ ആഘാതമായി. സഹോദരങ്ങൾ: റിഷാൽ, റിദ, റിഫ, റൈഹാൻ എന്നിവരാണ്. സംഭവത്തിൽ കുമ്പള പോലീസ് അന്വേഷണം നടത്തി വരുന്നു.

സ്കൂട്ടർ അപകടങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക. വാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക.

Article Summary: 10th-grade student Riswana (15) died in a scooter accident in Kumbla, Kasaragod.

#KumblaAccident #Riswana #SchoolStudentDeath #KasaragodNews #RoadSafety #TragicLoss

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia