city-gold-ad-for-blogger

തെങ്ങ് മുറിഞ്ഞുവീണ് അപകടം; പെർവാഡ് ജുമാമസ്ജിദ് പ്രസിഡൻ്റിന് ദാരുണാന്ത്യം

Tragedy in Kumbla: Pervad Juma Masjid President dies as coconut tree falls over him during chat with friends.
Photo: Arrangement/ Enhanced by Pixverse

● പെർവാഡ് സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ അബ്ദുല്ല ആണ് മരിച്ചത്
● കൂടെയുണ്ടായിരുന്ന ഇബ്രാഹിം, ഹസൈനാർ എന്നീ സുഹൃത്തുക്കൾ ഓടിമാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
● ഗുരുതരമായി പരിക്കേറ്റ അബ്ദുല്ലയെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു

കുമ്പള: (KasargodVartha) സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുന്നതിനിടയിൽ തെങ്ങ് മുറിഞ്ഞ് ദേഹത്തേക്ക് വീണ് ഗൃഹനാഥന് ദാരുണാന്ത്യം. പെർവാഡ് ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡൻ്റും മത്സ്യത്തൊഴിലാളിയുമായ പെർവാഡിലെ അബ്ദുല്ല (65) ആണ് മരിച്ചത്. വിയോഗത്തിൻ്റെ നടുക്കത്തിലാണ് കുടുംബവും നാട്ടുകാരും.

അപകടം കടപ്പുറത്ത് വെച്ച്

2026 ജൂൺ 10 ബുധനാഴ്ച രാവിലെ എട്ടരയോടെ പെർവാഡ് പിഎസ് ഗ്രൗണ്ടിന് സമീപത്താണ് അപകടം സംഭവിച്ചത്. അബ്ദുല്ലയും സുഹൃത്തുക്കളായ ഇബ്രാഹിമും ഹസൈനാറും പിഎസ് ഗ്രൗണ്ടിന് സമീപം കടപ്പുറത്തെ പൂഴിയിൽ ഇരുന്ന് സംസാരിക്കുന്നതിനിടയിലാണ് തെങ്ങ് മുറിഞ്ഞുവീണത്. ഇതിനിടെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ഓടിമാറിയതിനാൽ രക്ഷപ്പെടുകയായിരുന്നു.

ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു

തെങ്ങ് ദേഹത്തേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ അബ്ദുല്ലയെ നാട്ടുകാർ ചേർന്ന് കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

സകീനയാണ് ഭാര്യ.

മക്കൾ: ഹനീഫ, ഷംസു, അമീർ, സൈനബ, മിസ്‌രിയ, ഖദീജ.

മരുമക്കൾ: സത്താർ, തസ്ലിം, സിദ്ദീഖ്, ഫാത്വിമ, ആഇശ, സഹന.

സഹോദരങ്ങൾ: മൊയ്തീൻകുഞ്ഞി, ഇസ്മാഈൽ, നഫീസ, ആഇശ, ഹാജിറ, പരേതനായ അബ്ദുൽ ഖാദർ.

കുമ്പള പെർവാഡിലെ ഈ അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുക. പ്രാദേശിക വാർത്തകളും മറ്റ് അപ്ഡേറ്റുകളും അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പേജില്‍ ഈ വാര്‍ത്തയുടെ താഴെ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: Abdulla, the 65-year-old president of Pervad Juma Masjid Committee, died after a coconut tree fell on him near Kumbla beach.

#KumblaNews #KasaragodNews #AccidentNews #KeralaNews #Pervad #LocalNews #RenuNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia