കാർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ടയർ ഷോപ്പ് ജീവനക്കാരൻ മരണത്തിന് കീഴടങ്ങി
● ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്.
● ഗുരുതരമായി പരിക്കേറ്റ അജിത്ത് മംഗളൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
● തിങ്കളാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
കുമ്പള: (KasargodVartha) ബദിയടുക്ക - മുള്ളരിയ കെഎസ്ടിപി റോഡിലെ ഭാസ്കര കുമ്പള നഗറിൽ നിയന്ത്രണം വിട്ട കാർ കലുങ്കിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ടയർ ഷോപ്പ് ജീവനക്കാരൻ മരിച്ചു.
ബേള സ്വദേശി അജിത്ത് (45) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏകദേശം 10 മണിയോടെ കുമ്പളയിൽ നിന്ന് ബദിയടുക്ക ഭാഗത്തേക്ക് പോകുകയായിരുന്ന കാർ റോഡിൽ നിന്ന് തെന്നി നിയന്ത്രണം വിട്ട് റോഡരികിലെ കലുങ്കിലിടിക്കുകയായിരുന്നു.
ഗുരുതര നിലയിൽ മംഗളൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ്, തിങ്കളാഴ്ച രാവിലെയാണ് മരണപ്പെട്ടത്.
കുമ്പള - ബദിയടുക്ക റോഡിലെ ഒരു ടയർ ഷോപ്പിലെ ജീവനക്കാരനായിരുന്നു അജിത്ത്.
റോഡ് അപകടങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക
Article Summary: Tire shop employee Ajith (45) from Bela died after a car accident near Kumbla.
#KasaragodAccident #RoadSafety #FatalAccident #Kumbla #CarCrash #KeralaNews






