ഇറക്കത്തിൽ നിയന്ത്രണം വിട്ട ബൈക്ക് കൈവരിയില്ലാത്ത പാലത്തിൽ നിന്ന് തോട്ടിലേക്ക് മറിഞ്ഞു; അപകടത്തിൽ കോൺക്രീറ്റ് തൊഴിലാളി മരിച്ചു
● കോയിപ്പാടി ദേവിനഗർ ജാനകി നിവാസിൽ സുബാഷ് ചന്ദ്രബോസ് ആണ് മരിച്ചത്
● ഷേഡിക്കാവ് റോഡിലൂടെ കുമ്പള ഭാഗത്തേക്ക് പോകുന്നതിനിടെ ബൈക്കിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു
● കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി
കുമ്പള: (KasargodVartha) നിയന്ത്രണം വിട്ട ബൈക്ക് കൈവരിയില്ലാത്ത പാലത്തിൽ നിന്ന് താഴെയുള്ള തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ കോൺക്രീറ്റ് തൊഴിലാളി മരിച്ചു. കോയിപ്പാടി ദേവിനഗറിലെ ജാനകി നിവാസിൽ ഉമേശ് സാലിയാൻ്റെ മകൻ സുബാഷ് ചന്ദ്രബോസ് (42) ആണ് മരിച്ചത്.
നമ്പിക്കര ഇറക്കത്തിലെ അപകടം
2026 നവംബർ 5 വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് അപകടം സംഭവിച്ചത്. ഷേഡിക്കാവ് റോഡിലൂടെ ബൈക്കിൽ കുമ്പള ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. നമ്പിക്കര ഇറക്കത്തിൽ എത്തിയപ്പോൾ സുബാഷ് ചന്ദ്രബോസ് ഓടിച്ചിരുന്ന ബൈക്ക് പൂർണമായും നിയന്ത്രണം വിട്ട് കൈവരിയില്ലാത്ത പാലത്തിൽ നിന്ന് താഴെയുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു.
ബൈക്കിൽ നിന്ന് തോട്ടിലേക്ക് തെറിച്ചുവീണ സുബാഷ് ചന്ദ്രബോസിൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തിൻ്റെ ശബ്ധം കേട്ട് ഓടിയെത്തിയ നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്ന് ഇദ്ദേഹത്തെ ഉടൻ തന്നെ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോലീസ് നടപടികളും കുടുംബവും
അപകടവിവരമറിഞ്ഞതിനെ തുടർന്ന് കുമ്പള പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയില്‍ പോസ്റ്റുമോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അപകടത്തിൽ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മാതാവ്: സുശീല. ഭാര്യ: സുമതി. മക്കൾ: ഗൗഷിക്, സൻവിഷ. സഹോദരങ്ങൾ: രതീഷ്, ജയശീല, സുഹാസിനി.
കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Bike rider dies after falling from a bridge without handrails in Kumbla.
#KasargodVartha #KasaragodNews #Kumbla #RoadAccident #RoadSafety #KeralaNews #LocalNewsMalayalam #AccidentDeath #RenuNews






