city-gold-ad-for-blogger

യുവ വ്യാപാരിയെ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവം സ്വന്തം സ്ഥാപനത്തിന് മുകളില്‍

Young Vegetable Vendor Found Dead Atop His Shop in Kumbala
Photo: Arranged
  • ● യൂത്ത് വിംഗ് നേതാവാണ് മരിച്ച സന്തോഷ്.
    ● താഴത്തെ നിലയിൽ കട നടത്തിയിരുന്നു.
    ● സാധനങ്ങൾ എടുക്കാൻ പോയവരാണ് മൃതദേഹം കണ്ടത്.
    ● പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
    ● ഭാര്യയും രണ്ട് മക്കളുമുണ്ട്.

കുമ്പള: (KasargodVartha) ദേശീയ പാതയില്‍ ബദര്‍ ജുമാ മസ്ജിദിന് സമീപം പഴം-പച്ചക്കറി വ്യാപാരിയായ യുവാവിനെ ഷോപ്പിംഗ് കോംപ്ലക്‌സിന് മുകളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള പെര്‍വാഡിലെ കൃഷ്ണന്‍-പ്രേമാവതി ദമ്പതികളുടെ മകന്‍ സന്തോഷ് എന്ന സന്തു(40)വാണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചയോടെ കുമ്പള ടൗണിലെ അരിമല കോംപ്ലക്‌സിന് മുകളില്‍ ഷീറ്റിട്ട മേല്‍ക്കൂരയിലെ കമ്പിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇതേ കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഇയാള്‍ പഴം-പച്ചക്കറി കച്ചവടം നടത്തിയിരുന്നത്.

വ്യാപാരികള്‍ സാധനങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. സാധനങ്ങള്‍ എടുക്കാന്‍ എത്തിയവരാണ് സംഭവം ആദ്യം കണ്ടത്. താഴത്തെ നിലയില്‍ നിന്ന് കൊണ്ടുപോയ പ്ലാസ്റ്റിക് ഡ്രമ്മില്‍ കയറി നിന്നാണ് ഇരുമ്പുകമ്പിയില്‍ കുരുക്ക് ഉണ്ടാക്കിയതായി കാണപ്പെട്ടത്. ഡ്രം മൃതദേഹത്തിന് താഴെ ഉണ്ടായിരുന്നു. വിവരമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. യൂത്ത് വിംഗ് കുമ്പള യൂണിറ്റ് ട്രഷററാണ് മരിച്ച സന്തോഷ്.

ഭാര്യ: അനുജ. രണ്ട് മക്കളുണ്ട്. സഹോദരങ്ങള്‍: മമത, ലത, രത്‌ന.

(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

ഈ ദുഃഖകരമായ വാർത്ത മറ്റുള്ളവരിലേക്ക് എത്തിക്കുക. നിങ്ങളുടെ അനുശോചനം രേഖപ്പെടുത്തുക.

Young vegetable vendor, Santhosh (40), was found dead by hanging atop a shopping complex in Kumbala, Kasaragod. He was a youth wing leader. Police have started an investigation into the incident. He is survived by his wife and two children.

 #Kumbala, #Death, #VegetableVendor, #YouthWing, #Kasaragod, #Tragedy

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia