city-gold-ad-for-blogger

കുമ്പളയിൽ യുവ അഭിഭാഷകയെ ഓഫീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Young Female Lawyer Found Dead Inside Her Office in Kumbala
Photo: Arranged

● കുമ്പള ബത്തേരി സ്വദേശിനിയായ അഡ്വ. സി. രഞ്ജിതകുമാരിയാണ് മരിച്ചത്.
● വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നതിനാൽ പൊലീസ് വാതിൽ തകർത്ത് അകത്ത് പ്രവേശിച്ചു.
● ചൊവ്വാഴ്ച വൈകുന്നേരം മുതൽ രഞ്ജിതകുമാരിയെ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല.
● മൃതദേഹം കുമ്പള സഹകരണ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കുമ്പള: (KasargodVartha) യുവ അഭിഭാഷകയെ ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമ്പള ബത്തേരി സ്വദേശിനിയായ അഡ്വ. സി. രഞ്ജിതകുമാരി(30)യാണ് മരിച്ചത്. കൊട്ടുടൽ സ്ക്വയറിലെ അഭിഭാഷക ഓഫീസിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

വാതിൽ അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം വരെ രഞ്ജിതകുമാരിയെ ബന്ധുക്കൾ മൊബൈൽ ഫോണിൽ വിളിച്ചെങ്കിലും ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല എന്ന് വീട്ടുകാർ അറിയിച്ചു. തുടർന്ന് വീട്ടുകാർ ഓഫീസിലെത്തിയപ്പോൾ വാതിൽ അടഞ്ഞുകിടക്കുകയായിരുന്നു.

വിവരം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് അഭിഭാഷകയെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഉടൻ തന്നെ കുമ്പള സഹകരണ ആശുപത്രി മോർച്ചറിയിൽ എത്തിച്ചു.

മരണകാരണം സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. സംഭവത്തിൽ കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.

കുമ്പള ബത്തേരിയിലെ ചന്ദ്രൻ – വാരിജാക്ഷി ദമ്പതികളുടെ മകളാണ് രഞ്ജിതകുമാരി. ഭർത്താവ് കൃതേഷും ഒരു കുട്ടിയും അവർക്കുണ്ട്. സഹോദരൻ സുജിത്ത്. മറ്റൊരു സഹോദരനും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്ന അജിത്ത് ഏതാനും വർഷം മുൻപ് കർണാടകയിൽ പുഴയിൽ കുട്ടികളെ രക്ഷിക്കുന്നതിനിടെ മുങ്ങിമരിച്ചിരുന്നു.

ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056, 0471-2552056

കുമ്പളയിലെ യുവ അഭിഭാഷകയുടെ മരണം സംബന്ധിച്ച നിങ്ങളുടെ അഭിപ്രായം താഴെ കമൻ്റ് ചെയ്യുക.

Article Summary: Young lawyer Adv C Ranjithakumari (30) found dead by hanging inside her office in Kumbala; Police probe initiated.

#KeralaNews #Kumbala #AdvocateDeath #PoliceInvestigation #Ranjithakumari #Kasaragod

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia