കുമ്പളക്കാരുടെ പ്രിയപ്പെട്ട രാമന്‍ മാസ്റ്റര്‍ യാത്രയായി
Jun 25, 2015, 11:38 IST
കുമ്പള: (www.kasargodvartha.com 25/06/2015) കുമ്പളക്കാരുടെ പ്രിയപ്പെട്ട രാമന്‍ മാസ്റ്റര്‍ യാത്രയായി. കൃഷ്ണനഗരിലെ ചൈതന്യ നിവാസില്‍ സി. രാമന്‍ മാസ്റ്റന്‍ (83) എന്ന രാം മാഷ് കുമ്പളക്കാരുടെ പ്രിയപ്പെട്ട അധ്യാപകനായിരുന്നു. അസുഖത്തെതുടര്‍ന്ന് ഒരാഴ്ച കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ കുമ്പള സഹകരണ ആശുപത്രിയില്‍വെച്ചാണ് അന്ത്യം സംഭവിച്ചത്.
ഒരുപാട് പേര്‍ക്ക് അറിവ് പകര്‍ന്ന അധ്യാപകന്റെ വിയോഗം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും ഒപ്പം നാട്ടുകാര്‍ക്കും ഒരേപോലെ സങ്കടമായി തീര്‍ന്നിരിക്കുകയാണ്. കുമ്പള ഗവ. യു.പി, പേരാല്‍ ഗവ. യു.പി, കൊടിയമ്മ ഗവ. യു.പി, മുഗു റോഡ് ഗവ. യു.പി എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനം അനുഷ്ടിച്ചിരുന്നു. രാമന്‍ മാസ്റ്റരുടെ മരണവിവരറിഞ്ഞ് നിരവധി പേരാണ് വീട്ടില്‍ എത്തിയത്.
കണ്ണൂര്‍ സ്വദേശിയായ രാമന്‍ മാസ്റ്റര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കുമ്പളയില്‍ അധ്യാപകനായി എത്തിയത്. നാട്ടുകാരുടെ സ്‌നേഹംകണ്ട് പിന്നീട് ഇവിടെതന്നെ വീടുവെച്ച് സ്ഥിരതാമസമാക്കുകയായിരുന്നു. സംസ്‌ക്കാരം ഉച്ചയ്ക്ക് രണ്ട് മണിയോടെ കുണ്ടങ്കരടുക്ക ശ്മശാനത്തില്‍ നടക്കും.
ഭാര്യ: പരേതയായ സീത. മക്കള്‍: മീനാകുമാരി, ചന്ദ്രിക, മനോജ് (അധ്യാപകന്‍), ഭാനുമതി, ഗിരീശന്‍, പ്രസാദ്. മരുമക്കള്‍: നാരായണന്‍ (റിട്ട. എസ്.ഐ), കരുണാകരന്‍ (അധ്യാപകന്‍), രാഘവന്‍ (റിട്ട. എസ്.ബി.ടി. മാനേജര്‍), ലിജ, ശാലിനി, ജിഷ.
Keywords : Kumbala, Kasaragod, Kerala, Obituary, Kumbala Raman Master passes away.