city-gold-ad-for-blogger

കുമ്പള റഹ് മാനിയ്യ ബുക്ക് സ്റ്റാള്‍ ഉടമ അബ്ദുര്‍ റഹ് മാന്‍ ഹാജി നിര്യാതനായി

കുമ്പള: (www.kasargodvartha.com 28/11/2016) കുമ്പള റഹ് മാനിയ്യ ബുക്ക് സ്റ്റാള്‍ ഉടമയും സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രധാന സാരഥിയുമായ അബ്ദുര്‍ റഹ് മാന്‍ ഹാജി (68) നിര്യാതനായി. ഉപ്പള എം.ടി.സി ഹജ്ജ് ഗ്രൂപ്പ് ചീഫ് അമീറും മുഹിമ്മാത്ത് ഉപാധ്യക്ഷനുമായ സി. അബ്ദുല്ല മുസ്ലിയാരുടെ സഹോദരനാണ്.

സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ ഉപാധ്യക്ഷന്‍, കേരള മുസ്ലിം ജമാഅത്ത് കുമ്പള സര്‍ക്കിള്‍ പ്രസിഡണ്ട്, മൈമൂന്‍ നഗര്‍ മഹല്ല് ട്രഷറര്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചു വരികയായിരുന്നു. മര്‍കസ്, സഅദിയ്യ, മുഹിമ്മാത്ത്, മള്ഹര്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ അടുത്ത സഹകാരിയാണ്. 1970 ല്‍ റഹ് മാന്‍ ഹാജി തുടങ്ങിയ റഹ് മാനിയ്യ ബുക്ക് സ്റ്റാള്‍ കുമ്പളയിലെ ആദ്യകാല വ്യാപാര സ്ഥാപനങ്ങളിലൊന്നാണ്. നിരവധി ആനുകാലികങ്ങളുടെ ഏജന്‍സിക്കു പുറമെ ധാരാളം വിജ്ഞാന ഗ്രന്ഥങ്ങളുടെ പ്രസിദ്ദീകരണവും റഹ് മാനിയ്യ ഏറ്റെടുത്തിരുന്നു. മുഅല്ലിം ഖത്തീബ് ബ്യൂറോ കൂടിയായിരുന്നു ഒരു കാലത്ത് ഈ ബുക്ക സ്റ്റാള്‍. പ്രിംന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് അസോസിയേഷന്റെ ജില്ലാ സാരഥ്യം വഹിച്ചിട്ടുണ്ട്. എസ്.വൈ.എസിന് വിവിധ ഘടകങ്ങളില്‍ നേതൃത്വം നല്‍കിയ അദ്ദേഹം മൊഗ്രാല്‍ മഹല്ല് ട്രഷററായും പ്രവര്‍ത്തിച്ചു. വ്യാപാരി സംഘടനയിലും സജീവമായിരുന്നു.

പരേതനായ അബ്ദുല്‍ ഖാദറിന്റെ മകനാണ്. ഭാര്യമാര്‍: സക്കീന പൊവ്വല്‍, പരേതയായ ആസ്യുമ്മ കൊടിയമ്മ. മക്കള്‍: മുഹമ്മദ് ഇഖ്ബാല്‍, അബ്ദുല്‍ ഖാദര്‍ (റഹ് മാനിയ്യ ബുക്ക് സ്റ്റാള്‍ പാര്‍ട്ണര്‍മാര്‍), ഷരീഫ് (ദുബൈ), ഹാഫിസ് രിഫാഇ, ഗസ്സാലി, യാഫിഅ്, സിദ്ദീഖ്, (വിദ്യാര്‍ത്ഥികള്‍) സുഹറ, മിസ് രിയ, ഹഫ്‌സ, കുബ്‌റ. മറ്റു സഹോദരങ്ങള്‍: മമ്മു ഹാജി, നഫീസ, ഖജീജ.

റഹ് മാനിയ്യ ഹാജിയുടെ നിര്യാണത്തില്‍ സമസ്ത ഉപാധ്യക്ഷന്‍ എം. അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍, സഅദിയ്യ പ്രസിഡണ്ട് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍, എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ജില്ലാ പ്രസിഡണ്ട് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ്.എം.എ ജില്ലാ പ്രസിഡണ്ട് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, എസ്.ജെ.എം ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് സഅദി ആരിക്കാടി തുടങ്ങിയവര്‍ അനുശോചിച്ചു.

ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിയോടെ മൊഗ്രാല്‍ മൈമൂന്‍ നഗര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
കുമ്പള റഹ് മാനിയ്യ ബുക്ക് സ്റ്റാള്‍ ഉടമ അബ്ദുര്‍ റഹ് മാന്‍ ഹാജി നിര്യാതനായി

Keywords:  Kasaragod, Kerala, Death, Kumbala, Obituary, Book stall owner, Kumbala Rahmaniyya Book stall owner Abdul Rahman Haji passes away.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia