കുമ്പള സ്വദേശികളായ ദമ്പതികള്‍ കാര്‍വാറില്‍ മരിച്ച നിലയില്‍
Dec 21, 2011, 15:52 IST
മുംബൈ: കുമ്പള കോട്ടക്കാറിലെ മനോഹര ആള്‍വ(34), ഭാര്യ ചന്ദ്രിക(28) എന്നിവര്‍, കാര്വാറിനടുത്തു ട്രെയില്‍നിന്നും വീണു മരിച്ച നിലയില്‍ കണ്ടെത്തി. ഇവരുടെ പക്കലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ നമ്പറില്‍ നിന്നും ബന്ധപ്പെട്ടാപ്പോഴാണ് മരിച്ചവരെ സ്ഥിരീകരിച്ചത്. മുംബൈയില്‍ നിന്നും തീവണ്ടി കയറിയ ഇവര്‍ അബദ്ധത്തില്‍ വീണതാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ആത്മഹത്യയ്ക്കുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. മൂന്ന് വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. വിവരമറിഞ്ഞ് ബന്ധുക്കള്‍ കാര്വാറിലെത്തിയിട്ടുണ്ട്.
Keywords: Obituary, Kumbala-native, Mumbai